പെയ്തു തീരാതെ ദുരിതം; ഇടിമിന്നലിനെ തുടർന്ന് പലയിടങ്ങളിലും വീട്ടുപകരണങ്ങളും നശിച്ചു
text_fieldsതൊടുപുഴ: മഴ വീണ്ടും തുടരുന്നത് ജില്ലയിൽ ആശങ്കക്കിടയാക്കുന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലയിൽ വ്യാഴാഴ്ചയും ശക്തമായ മഴ പെയ്തു.
ബുധനാഴ്ച രാത്രിയും ജില്ലയിലെ വിവിധ മേഖലകളിൽ കനത്ത മഴ രേഖപ്പെടുത്തി. ഉടുമ്പൻചോല- 65.4മി.മീ., തൊടുപുഴ- 50.2 മി.മീ., പീരുമേട്-44 മി.മീ., ഇടുക്കി-37.8 മി.മീ., ദേവികുളം-36.9മി.മീ. എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ്. തൊടുപുഴയിൽ മലവെള്ളപ്പാച്ചിലിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി.
ഉടുമ്പൻചോല മേഖലയിൽ ഇടിമിന്നലിനെ തുടർന്ന് പലയിടങ്ങളിലും വീട്ടുപകരണങ്ങളടക്കം നശിച്ചു. തൊടുപുഴ നഗരത്തിലും മിക്കയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
അഞ്ചിരിയിൽ മലവെള്ളപ്പാച്ചിലിൽ വ്യാപകനാശം
തൊടുപുഴ: അഞ്ചിരിക്ക് സമീപം നത്തുമലയ്ക്കരികിൽനിന്ന് ബുധനാഴ്ച രാത്രിയോടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപകനാശം. മണ്ണിടിച്ചിലിനൊപ്പം പാറപ്പൊടിയും മണ്ണും കല്ലുമടിഞ്ഞ് തോട്ടിലും റോഡിലും വീടുകളിലും പാടശേഖരങ്ങളിലും വെള്ളം കയറി. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിയിൽ ബുധനാഴ്ച രാത്രി എേട്ടാടെയാണ് വെള്ളം ഒലിച്ചെത്തിയത്. അഞ്ചിരി ആനക്കയം റോഡിൽ കുട്ടപ്പൻ കവല മുതൽ-തലയനാട് വരെ വെള്ളം റോഡിൽ ഒരാൾ പൊക്കത്തിൽ പൊങ്ങി. മൂന്ന് കി.മീ. അകലെ തെക്കുംഭാഗം വരെ വെള്ളം ഒഴുകിയെത്തി. കുത്തിയൊഴുകിയ വെള്ളമെത്തിയത് ഉരുൾപൊട്ടലാണെന്ന ആശങ്കയുമുണ്ടാക്കിയതോടെ ജനം പരിഭ്രാന്തരായി.
ജില്ലയിലെതന്നെ വിസ്തൃത പാടശേഖരമാണ് അഞ്ചിരിയിലേത്. കുതിച്ചെത്തിയ വെള്ളവും അവശിഷ്ടങ്ങളിലും അഞ്ചിരി പാടശേഖരത്തിലേക്ക് അടിച്ചുകയറി. 30 ഹെക്ടറോളം സ്ഥലത്താണ് ഇവിടെ കൃഷി. നെൽകൃഷി ചെയ്യാൻ നിലമടക്കം ഒരുക്കി കർഷകർ കാത്തിരിക്കുേമ്പാഴാണ് അപ്രതീക്ഷിത സംഭവം. ഇത്തവണ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും കർഷകർ പറഞ്ഞു.
മതിലിടിഞ്ഞു വീണു; പലയിടത്തും മണ്ണിടിഞ്ഞു
ഒരാൾ പൊക്കത്തിലാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. അഞ്ചിരി പഴയിടത്ത് ഡെന്നി സിറിയക്കിെൻറ വീടിെൻറ മതിൽ വെള്ളം ഒലിച്ച് വന്ന് തകർന്നുവീണു. മതിൽ മറിഞ്ഞുവീണ് തൊഴുത്തും തകർന്നു. പഴയിടത്ത് റോബി സിറിയക്, ചെറിയാൻ വപ്പോപ്പള്ളി എന്നിവരുടെ കൃഷിയും നശിച്ചു. മഴയെത്തുടർന്ന് പ്രദേശത്തെ പാറമടക്ക് സമീപത്തുനിന്ന് മണലും പാറപ്പൊടിയും ഒഴുകിയെത്തിയത് കൂടുതൽ പ്രതിസന്ധിക്കിടയാക്കി. പ്രദേശത്തെ തോടടക്കം നികന്നതോടെയാണ് പാടശേഖരത്തേക്കടക്കം വെള്ളം കയറിയത്. വെള്ളം കുതിച്ചൊഴുകി റോഡും ഗതാഗതയോഗ്യമല്ലാതായി. റോഡിലെല്ലാം മണ്ണ് പുതഞ്ഞുകിടക്കുകയാണ്. ഗതാഗതം വ്യാഴാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് ആറ് മുതൽ വൈകീട്ട് എട്ട്വരെ കനത്ത മഴ ഉണ്ടായിരുെന്നന്നും മുകളിൽനിന്ന് ഒലിച്ചെത്തിയ വെള്ളമാണ് നാശത്തിനിടവരുത്തിയതെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോമൻ ആക്കപ്പടി പറഞ്ഞു. തെക്കുംഭാഗത്തും വെള്ളം ഒഴുകിയെത്തി. പുലർച്ചയാണ് വെള്ളം താഴ്ന്നത്. എക്സ്കവേറ്റർ കൊണ്ടുവന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫിസർ സാലി ജോർജിെൻറ നേതൃത്വത്തിെല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അഞ്ചാം മൈലിൽ മണ്ണിടിഞ്ഞു; ആറ് കുടുംബത്തെ മാറ്റി
അടിമാലി: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ആറ് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതക്കരികിൽ ആറാം െമെലിന് സമീപം അഞ്ചാം െമെലിൽ ബുധനാഴ്ച രാത്രി എേട്ടാടെയാണ് മണ്ണിടിഞ്ഞത്. ആളുകൾക്ക് അപകടമോ വീടുകൾക്ക് നാശമോ ഉണ്ടായിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞതോടെ അപകടസാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും മഴ തുടരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.