അംബേദ്കർ കോളനിയിലെ വ്യവസായ ഭവനം നാശത്തിന്റെ വക്കിൽ
text_fieldsവണ്ണപ്പുറം: ഗ്രാമപഞ്ചായത്തിൽ എഴുപതേക്കർ തുരുത്തിക്കലോടി അംബേദ്കർ ഗ്രാമത്തിലെ വ്യവസായ ഭവനം നാശത്തിെൻറ വക്കിൽ. 28 വർഷം മുമ്പ് ഗ്രാമത്തിലെ എസ്.സി കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി കരകൗശല വസ്തുക്കളും മറ്റും നിർമിക്കാനും വിൽക്കാനുമാണ് വ്യവസായ ഭവനം പണികഴിപ്പിച്ചത്. എന്നാൽ, പത്തു വർഷത്തോളമായി ഇവിടെ പ്രവർത്തനമൊന്നും ഇല്ലാതെ കെട്ടിടം നശിക്കുകയാണ്.
രാത്രികാലങ്ങളിൽ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിെൻറ ജനൽച്ചില്ലുകളും വാതിലും ഇവർ നശിപ്പിച്ച നിലയിലാണ്. ഇത് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി പ്രവർത്തനങ്ങൾക്ക് തുറന്നുനൽകണമെന്നും സൗജന്യ തൊഴിൽ പരിശീലന പരിപാടികൾ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അേതസമയം, വ്യവസായ ഭവനത്തിെൻറ പുനരുദ്ധാരണ പ്രവർത്തനത്തിന് 4,30,000രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി തുടങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.