സ്ത്രീ തൊഴിലാളികളെ രക്ഷിക്കാനെത്തിയയാൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
text_fieldsമൂന്നാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് സ്ത്രീതൊഴിലാളികളെ രക്ഷിക്കാനെത്തിയയാൾക്ക് പരിക്ക്. കണ്ണൻദേവൻ കമ്പനി പെരിയവരൈ എസ്റ്റേറ്റ് ചോളമല ഡിവിഷനിൽ എം. കുമാറിനാണ് (45) പരിക്കേറ്റത്.
രാവിലെ എഴേകാലിന് ഇരുപത്തെട്ടാം നമ്പർ ഫീൽഡിലേക്ക് കൊളുന്ത് എടുക്കാൻ പോവുകയായിരുന്ന സ്ത്രീകൾക്ക് മുന്നിലേക്കാണ് ലയങ്ങളിൽനിന്ന് 250 മീറ്റർ ദൂരെവെച്ച് കാട്ടുപന്നി പാഞ്ഞെത്തിയത്.
ഇവർ ഭയന്ന് ബഹളംവെച്ചതോടെ കുമാറും അയൽവാസി അൻപഴകനും ഓടിയെത്തി. ഇതോടെ പന്നി ഇവർക്കുനേരെ അക്രമാസക്തനായി തിരിഞ്ഞു. കുമാറിന്റെ കൈക്കാണ് പരിക്കേറ്റത്. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. കുമാർ എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.