കെ-ഫോണ്‍: ഇടുക്കി ജില്ലയില്‍ നൽകിയത് 1052 കണക്ഷൻ
text_fieldsതൊടുപുഴ: എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഇടുക്കി നിയോജക മണ്ഡലംതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിച്ചു. കലക്ടർ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലയിൽ ആദ്യഘട്ടത്തില്‍ 1396 ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കുന്നത്. ഇതില്‍ 1052 എണ്ണം പൂര്‍ത്തിയായി.ഇടുക്കി മണ്ഡലത്തില്‍ വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, അറക്കുളം കഞ്ഞിക്കുഴി, കൊന്നത്തടി, കുടയത്തൂര്‍, കാഞ്ഞാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി ആദ്യഘട്ടത്തില്‍ 123 കുടുംബങ്ങളിലാണ് കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തുക.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഹൗസിങ് ബോര്‍ഡ് ഡയറക്ടര്‍ ഷാജി കാഞ്ഞമല, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സത്യന്, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്, രാജു കല്ലറയ്ക്കല്‍, ടി.ഇ. നൗഷാദ്, ഇടുക്കി ഭൂരേഖ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.കെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.