പ്രതാപം വീണ്ടെടുക്കാൻ കാളിയാറിന് വേണം വികസന പദ്ധതികൾ
text_fieldsകാളിയാർ: വണ്ണപ്പുറം പഞ്ചായത്തിലെ ആദ്യ ടൗണായ കാളിയാറിന്റെ പ്രതാപം വീണ്ടെടുക്കാൻ പദ്ധതികൾ വേണമെന്ന് ആവശ്യം ഉയരുന്നു. കാളിയാർ കേന്ദ്രമാക്കിയാണ് വണ്ണപ്പുറം പഞ്ചായത്തിന്റെ വളർച്ചയും വികസനവുമെല്ലാം തുടങ്ങുന്നത്. പഞ്ചായത്തിലെ ആദ്യ സിനിമ തിയറ്ററും മാർക്കറ്റും ഉൾപ്പെടെ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ഇടുക്കി പദ്ധതിയുടെ ഭാഗമായി കുടയുരുട്ടി, കലംകമഴ്ത്തി ഭാഗങ്ങളിൽനിന്ന് കർഷകരെ ഒഴിപ്പിച്ച് കാളിയാർ, മുള്ളങ്കുത്തി ഭാഗങ്ങളിൽ കുടിയിരുത്തിയതോടെയാണ് കാളിയാർ ടൗണിന്റെ വളർച്ച വേഗത്തിലായത്.
കാളിയാറിൽ ഹൈസ്കൂൾ വന്നതോടെ വികസനത്തിന് ആക്കം കൂടി. എന്നാൽ, കാലം മാറി വണ്ണപ്പുറം - മുള്ളരിങ്ങാട്, വണ്ണപ്പുറം - ചേലച്ചുവട്, വണ്ണപ്പുറം - തൊമ്മൻകുത്ത് തുടങ്ങി പുതിയ റോഡുകൾ വന്നതോടെ കാളിയാറിനെ പിന്നിലാക്കി വണ്ണപ്പുറം വളർന്നു. ഇതോടെ കാളിയാറിൽനിന്ന് വ്യാപാര സ്ഥാപനങ്ങളും മറ്റും ഒന്നൊന്നായി വണ്ണപ്പുറത്തേക്ക് മാറി. വണ്ണപ്പുറം വ്യാപാര കേന്ദ്രമായി മാറി.
പ്ലാസ്റ്റിക് മുക്തമാകാൻ വണ്ണപ്പുറം
പഞ്ചായത്ത് നടത്തുന്ന പരിശോധനകളില്‍ ഇളവ്
വണ്ണപ്പുറം: നിരോധിത പ്ലാസ്റ്റിക് കൂടുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന ഉറപ്പുമായി വണ്ണപ്പുറത്തെ വ്യാപാരി സമൂഹം. നവംബർ ഒന്നുമുതല്‍ ഇത് പ്രാവര്‍ത്തികമാക്കാൻ തീരുമാനിച്ചു. നവംബര്‍ പത്തോടെ വ്യാപാരസ്ഥാപനങ്ങളില്‍ പൂര്‍ണമായും അംഗീകൃത പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയതോ തുണി, പേപ്പര്‍ എന്നിവകൊണ്ട് നിര്‍മിച്ച സഞ്ചികളോ മാത്രമാകും ഉപയോഗിക്കുക. പഞ്ചായത്ത് അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് നാടിനെ മാലിന്യ മുക്തമാക്കാന്‍ സഹായകരമായ തീരുമാനവുമായി വ്യാപാരിസമൂഹം മുന്നോട്ടുപോകുന്നത്.
ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് നടത്തുന്ന പരിശോധനകളില്‍ ഇളവ് നല്കാന് തീരുമാനിച്ചു. നവംബര്‍ ഒന്നിന് ശേഷം നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പുകയില ഉൽപന്നങ്ങളും ലഹരി ഉൽപന്നങ്ങളും വില്‍ക്കുന്ന കടകളുടെ പട്ടിക പൊലീസ് കൈമാറിയാല്‍ ഇവയുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനും തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി ആര്. അശോക് കുമാര്പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്തുപ്രസിഡന്റ് എം.എ ബിജു അധ്യക്ഷതവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ രാജീവ് ഭാസ്കരന്, ജില്ല പഞ്ചായത്തംഗം ഷൈനി റെജി, കെ.എച്ച്. അസീസ്, ബേബിവട്ടക്കുന്നേൽ, വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹി ബാബു കുന്നത്തുശ്ശേരി, നൗഷാദ് മലനാട്, എം.ജി പ്രിൻസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.