കാഞ്ഞാർ സർക്കിൾ ഓഫിസ് കെട്ടിടം അനാഥമായി നശിക്കുന്നു
text_fieldsകാഞ്ഞാർ: കാഞ്ഞാർ സർക്കിൾ ഓഫിസ് വർഷങ്ങളായി അടഞ്ഞു കിടന്നു നശിക്കുന്നു. കാഞ്ഞാർ സഹകരണ ബാങ്കിന് പിറകിലെ പഴയ സർക്കിൾ ഓഫിസ് കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്.
പൊലീസ് സ്റ്റേഷനുകളുടെ ചുമതയിൽനിന്ന് എസ്.ഐമാരെ മാറ്റി സർക്കിൾ ഇൻസ്പക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ചുമത നൽകിയതു മുതലാണ് കാഞ്ഞാറിലെ പഴയ സർക്കിൾ ഓഫിസ് കെട്ടിടം അടഞ്ഞുകിടക്കുന്നത്.
നിലവിൽ സർക്കിൾ ഓഫിസ് ഉൾപ്പെടെ എല്ലാം കാഞ്ഞാർ പഞ്ചായത്ത് ഓഫിസിന് എതിർവശത്തെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിലേക്ക് ജില്ല ക്രൈംബ്രാഞ്ച് ഓഫിസ് മാറ്റാൻ ആലോചനകൾ നടന്നെങ്കിലും മുട്ടത്ത് പുതിയ കെട്ടിടം പണിയാൻ അനുമതിയായതോടെ അതും മുടങ്ങി. ഗുണപ്രദമായ രീതിയിൽ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.