തേക്കടിയിൽനിന്ന് കശ്മീര് തൊട്ടവർ
text_fieldsകുമളി: കോവിഡ് കാലത്തെ പ്രതിസന്ധിക്ക് നടുവിൽനിന്ന് ജന്മനാട്ടിെലത്തിയതിെൻറ ആശ്വാസത്തിലാണ് സംസ്ഥാനത്തുനിന്ന് മടങ്ങിയ കശ്മീരി കുടുംബങ്ങൾ. തേക്കടിയിൽനിന്ന് 101 പേർ ഉൾെപ്പടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം കശ്മീരിലെത്തിയത്.
കേരളത്തിലെ വ്യാപാരം അവസാനിപ്പിച്ചാണ് പലരുടെയും മടങ്ങിപ്പോക്ക്. കോവിഡും ലോക്ഡൗണും വിനോദ സഞ്ചാര മേഖലയെ തകർത്തെറിഞ്ഞപ്പോൾ പല കശ്മീരി കുടുംബങ്ങളും പട്ടിണിയുടെ വക്കോളമെത്തിയിരുന്നു.ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെയെല്ലാം ഇടപെടലിനൊടുവിലാണ് ഉറ്റവരുടെ അടുത്തേക്ക് മടങ്ങിയെത്താൻ കശ്മീരി കുടുംബങ്ങൾക്ക് വഴിതെളിഞ്ഞത്.
ദുരിതകാലത്ത് സഹായിക്കാതെ കുമളി ഗ്രാമപഞ്ചായത്ത് അധികൃതർ കൈമലർത്തിയെങ്കിലും രാഷ്ട്രീയ കക്ഷികൾ, വ്യാപാരികൾ, ജമാഅത്ത് ഭരണസമിതികളെല്ലാം മടക്കയാത്രക്ക് സഹായവുമായി എത്തി. എറണാകുളത്തുനിന്നും പ്രത്യേക െട്രയിനിൽ നിശ്ചയിച്ചതിലും വൈകിയാണ് ഇവർ കശ്മീരിലെത്തിയത്. അതിനിടെ, സ്വന്തം നാട്ടിലേക്ക് ബസുകളിൽ ഏറെ കഷ്ടതകൾ സഹിച്ച് യാത്ര ചെയ്യേണ്ടിയും വന്നു. കോവിഡിനെ തുടർന്ന് വിനോദ സഞ്ചാര മേഖലയുടെ ഭാവി ഇരുളിലായതോടെ, മുന്നോട്ടുള്ള ജീവിതം മിക്ക കശ്മീരി കുടുംബങ്ങൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.