തൊഴിലാളികൾക്ക് ദുരിതജീവിതം; പൂക്കുളം എസ്റ്റേറ്റ് ലയങ്ങൾ ജീർണാവസ്ഥയിൽ
text_fieldsകട്ടപ്പന: അയ്യപ്പൻകോവിൽ പൂക്കുളം എസ്റ്റേറ്റിലെ ഇടിയാറായ ലയങ്ങളിൽ തൊഴിലാളികൾ ദുരിതജീവിതം നയിക്കുകയാണ്. ഏതുനിമിഷവും നിലംപൊത്താറായ ലയമുറികളിൽ ജീവൻ പണയപ്പെടുത്തിയാണ് കഴിയുന്നത്. അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറിലധികം പേർ താമസിക്കുന്ന കെട്ടിടവും പരിസരവും വൃത്തിഹീനമാണ്.
നൂറിലധികം വർഷം പഴക്കമുള്ള ലയത്തിന്റെ കരിങ്കൽഭിത്തി കഴിഞ്ഞദിവസം ശക്തമായ മഴയിൽ ഇടിഞ്ഞു. ഈസമയം തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ലയത്തിലെ ശുചിമുറികളും ഉപയോഗരഹിതമാണ്. വാതിലുകൾ ദ്രവിച്ചുനശിച്ച നിലയിലാണ്. ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഓടയില്ലാത്തതിനാൽ മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
അടിയന്തരമായി ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ടി. സന്തോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.