അപൂർവ രോഗം ബാധിച്ച യുവാവും ഭാര്യയും ചികിത്സസഹായം തേടുന്നു
text_fieldsകട്ടപ്പന: ഞരമ്പിന് പുറത്തെ കോശങ്ങൾ ദ്രവിച്ചുപോകുന്ന അപൂർവരോഗം ബാധിച്ച യുവാവും രക്തത്തിലെ അണുക്കൾ നശിച്ചുപോകുന്ന രോഗം ബാധിച്ച ഭാര്യയും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കട്ടപ്പന ഐ.ടി.ഐ ജങ്ഷൻ പാലക്കുന്നേൽ സുരേന്ദ്രനാണ് ഞരമ്പിന് പുറത്തെ കോശങ്ങൾ നശിക്കുന്ന അപൂർവരോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായത്. കടം വാങ്ങിയും വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്തും 30 ലക്ഷത്തോളം രൂപ ഇതുവരെ ചെലവഴിച്ചിട്ടും രോഗത്തിന് ശമനമില്ല. പരസഹായം കൂടാതെ എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. വായ്പകൾ തിരിച്ചടക്കാൻ കഴിയാതെവന്നതോടെ വീട് ഉൾപ്പെടെ ജപ്തി നടപടിയിലാണ്. 11 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളാണ് സുരേന്ദ്രൻ- ഷൈനി ദമ്പതിമാർക്കുള്ളത്.
സുരേന്ദ്രൻ കിടപ്പിലായതോടെ ഷൈനി കൂലിപ്പണിക്കുപോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രക്തത്തിലെ അണുക്കൾ കുറയുന്ന രോഗം ബാധിച്ചതോടെ ഷെനിക്ക് പണിക്കുപോകാൻ കഴിയാതായി. ഇതോടെ അയൽവാസികളും സുമനസ്സുകളും നൽകുന്ന സഹായം ഉപയോഗിച്ചാണ് ഇവർ ജീവിക്കുന്നത്. എന്നാൽ, ചികിത്സയ്ക്കും വീട്ടുചെലവിനും കുട്ടികളുടെ പഠനത്തിനും പണം തികയുന്നില്ലെന്ന് ഇവർ പറയുന്നു. ദിവസം മരുന്നിന് മാത്രം 1500രൂപ വേണം. ചികിത്സചെലവിനായി സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം.
കട്ടപ്പന നഗരസഭ കൗൺസിലർ ഷാജി കുത്തോടിയുടെ നേതൃത്വത്തിൽ ചികിത്സസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി എസ്.ബി.ഐ കട്ടപ്പന ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 67104646642. ഐ.എഫ്.എസ്.സി SBIN0070698 ഗൂഗിൾ പേ: 9544891090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.