കട്ടപ്പനയിൽ ഐശ്വര്യ കേരള യാത്രയുടെ ഫ്ലക്സ് കീറി; പിന്നിൽ കോൺഗ്രസിലെ ഗ്രൂപ് പോരെന്ന് സംശയം
text_fieldsകട്ടപ്പന (ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ ഫ്ലക്സ് ബോർഡ് കട്ടപ്പനയിൽ കീറിനശിപ്പിച്ച നിലയിൽ. കട്ടപ്പന ഗാന്ധി സ്ക്വയർ, ഇടുക്കി കവല, സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിലാണ് ബോർഡുകൾ ഞായറാഴ്ച രാത്രി നശിപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയുടെ ചിത്രമില്ലാത്ത ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്.
ഇത് കോൺഗ്രസിലെ ഗ്രൂപ് േപാരിെൻറ ഭാഗമാണോയെന്ന് സംശയിക്കുന്നു. സംഭവം നടന്ന സമയത്തെ ടൗണിലെ കടകളിലെ സി.സി ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചുവരുകയാണ്. യാത്രയോട് അനുബന്ധിച്ച് ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ ഒട്ടുമിക്ക നേതാക്കളുടെയും ചിത്രങ്ങൾ ഉണ്ടെങ്കിലും എം.പിയെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിക്കാൻ കോൺഗ്രസ് ഭാരവാഹികൾ വിമുഖത പ്രകടിപ്പിച്ചു.
ഐശ്വര്യകേരള യാത്രയുടെ പ്രചാരണ ബോർഡുകൾ തകർത്തതിന് പിന്നിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മനോജ് മുരളി അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ.എം. ആഗസ്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതോടൊപ്പം പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാൽ നടപടി എടുക്കുമെന്നും മനോജ് പറഞ്ഞു. ഡി.സി.സി അംഗം ജോയി പൊരുന്നോലി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോയി കുടക്കച്ചിറ, ബ്ലോക്ക് സെക്രട്ടറി സിബി പാറപ്പായി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.