Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഅഞ്ചുരുളിയില്‍ കൈയേറ്റ...

അഞ്ചുരുളിയില്‍ കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു

text_fields
bookmark_border
അഞ്ചുരുളിയില്‍ കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു
cancel
camera_alt

അ​ഞ്ചു​രു​ളി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റിയ ഭൂമിയിലെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​​ക്കുന്നു

ക​ട്ട​പ്പ​ന: അ​ഞ്ചു​രു​ളി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച സ​ര്‍ക്കാ​ര്‍ ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ ജ​ല അ​തോ​റി​റ്റി പൊ​ളി​ച്ചു​നീ​ക്കി. അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് പു​തു​താ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​വും പ​ഴ​യ കെ​ട്ടി​ട​വും പൊ​ളി​ച്ച​ത്. അ​തേ​സ​മ​യം കോ​ട​തി നി​ര്‍ദേ​ശം ലം​ഘി​ച്ചാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച​തെ​ന്ന് സ്ഥ​ല​ത്തി​ന്റെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച എ.​എം ചാ​ക്കോ പ​റ​യു​ന്നു.

അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യ്ക്ക് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് നി​ര്‍മി​ക്കാ​ന്‍ അ​ഞ്ചു​രു​ളി​യി​ല്‍ കെ​എ​സ്ഇ​ബി അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​നു​മേ​ല്‍ അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ന​രി​യം​പാ​റ സ്വ​ദേ​ശി എ​ട്ടി​യി​ല്‍ ചാ​ക്കോ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശ​ത്തി​ലു​ള്ള 3.30 ഏ​ക്ക​ര്‍ ഭൂ​മി​യി​ലെ ഒ​രേ​ക്ക​ര്‍ വ​സ്തു കൈ​യേ​റി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി ന​വം​ബ​ര്‍ 17ന് ​റ​വ​ന്യു സം​ഘം ഏ​റ്റെ​ടു​ത്ത് ബോ​ര്‍ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

അ​തേ​സ​മ​യം ക​ട്ട​പ്പ​ന കോ​ട​തി​യി​ല്‍ നി​ല​വി​ലു​ള്ള കേ​സി​ല്‍ വി​ധി​യു​ണ്ടാ​കു​ന്ന​ത് വ​രെ സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​തു​ലം​ഘി​ച്ച് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ചാ​ക്കോ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsBuildingsEncroached LandAnchuruli
News Summary - Buildings on encroached land were demolished in Anchuruli
Next Story