അധികൃതർ അനങ്ങിയില്ല; വന്യമൃഗ ശല്യം ഒഴിവാക്കാൻ കാഞ്ചിയാറിൽ ജനകീയ കിടങ്ങു നിർമാണം
text_fieldsകട്ടപ്പന: വന്യജീവി ശല്യം സംബന്ധിച്ച നിരവധി പരാതികൾ അധികൃതർ അവഗണിച്ചപ്പോൾ സ്വയം പ്രതിരോധം തീർക്കാൻ ജനങ്ങൾ. കാഞ്ചിയാർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ വനമേഖലയോടു ചേർന്ന പുതിയ പാലം, കാവടിക്കവല തുടങ്ങിയിടങ്ങളിൽ കിടങ്ങ് നിർമിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കാനാണ് നാട്ടുകാരുടെ ശ്രമം. കർഷകരുടെ നിരന്തര ആവശ്യത്തിൽ വനം വന്യജീവി, വനം വകുപ്പിന്റെ നിസ്സഹരണത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നീക്കം. ഇടുക്കി വന്യ ജീവി സങ്കേതത്തിൽ നിന്നുള്ള ആന, കാട്ടുപന്നി, മുള്ളൻ പന്നി, മ്ലാവ് തുടങ്ങിയ വന്യ ജീവികളുടെ ആക്രമണത്തിൽ പൊറുതി മുട്ടിയപ്പോഴാണ് ജനങ്ങൾ സംഘടിച്ച് കിടങ്ങു നിർമാണം തുടങ്ങിയത്.
കാവടിക്കവല ഭാഗത്ത് 400 മീറ്റർ നീളത്തിലും, പുതിയ പാലം ഭാഗത്ത് 1400 മീറ്റർ നീളത്തിലുമാണ് കിടങ്ങ് നിർമിക്കുന്നത്. കിടങ്ങിന്റെ ആഴം 12 മീറ്ററാണ്. ഹിറ്റാച്ചി ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തിക്കാവശ്യമായ മുഴുവൻ തുകയും വഹിക്കുന്നത് 400 ഓളം കർഷക കുടുംബങ്ങളാണ്. ആനയുടെ ശല്യം ഏറ്റവും അധികം ബാധിക്കുന്നത് 150 ഓളം കുടുംബങ്ങളെയാണ്. അര നൂറ്റാണ്ട് മുമ്പ് ആനശല്യം രൂക്ഷമായിരുന്ന കാലത്ത് മനുഷ്യാധ്വാനത്തിലൂടെയാണ് കിടങ്ങ് നിർമിച്ചിരുന്നത്. ജോലിക്കുകൂലി ഭക്ഷണം എന്ന വ്യവസ്ഥയിലായിരുന്നു അന്നത്തെ കിടങ്ങു നിർമാണം. കാലപ്പഴക്കത്താൽ അന്നുണ്ടായിരുന്ന കിടങ്ങ് കാടുമൂടിപോയി. അന്നത്തെ കിടങ്ങിന്റെ അതേ സ്ഥലത്താണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.