പ്രമേഹദിനം; ഇരട്ടയാർ ഡാമിൽ നീലവെളിച്ചം തെളിച്ചു
text_fieldsകട്ടപ്പന: ഇരട്ടയാർ ഡാമിൽ നീലവെളിച്ചം തെളിച്ച് ലോക പ്രമേഹദിനാചരണം. ഇടുക്കി ജില്ല മെഡിക്കൽ ഓഫിസും ഇരട്ടയാർ ഗ്രാമപഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രവും ചേർന്ന് നടത്തിയ ലോക പ്രമേഹദിനാചരണ സമാപന പരിപാടിയാണ് വ്യത്യസ്തമാക്കിയത്. ഡാം സുരക്ഷ അതോറിറ്റി ഉദ്യോഗസ്ഥരും സന്നിഹിതരായി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി സ്വിച്ച് ഓൺ നിർവഹിച്ചു. ചെമ്പകപ്പാറ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എസ്. ഷാഹിൻ മുഖ്യപ്രഭാഷണം നടത്തി. ഡാം സുരക്ഷ അതോറിറ്റി എക്സി. എൻജിനീയർ ഡാം സുരക്ഷയെക്കുറിച്ച് വിശദീകരിച്ചു.
ജില്ല മാസ് മീഡിയ ഓഫിസർ തങ്കച്ചൻ ആന്റണി ടെക്നിക്കൽ അസിസ്റ്റൻറ് അലക്സ് ടോം, ഡോ.അനൂപ് രവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.