ഇ.എം. ബേബിക്ക് കട്ടപ്പന പൗരാവലിയുടെ അന്ത്യാഞ്ജലി
text_fieldsകട്ടപ്പന: കഴിഞ്ഞദിവസം അന്തരിച്ച കട്ടപ്പനയിലെ ആദ്യകാല വ്യാപാരിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനും എം. ബേബി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ കട്ടപ്പന മഠത്തിൽ ഇ.എം. ബേബിക്ക് (കോട്ടയം കട ബേബിച്ചായൻ - 92) കട്ടപ്പനയിലെ വ്യാപാര സമൂഹത്തിന്റെയും കുടിയേറ്റ കർഷകരുടെയും അന്ത്യാഞ്ജലി.
ആദരസൂചകമായി ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതൽ കട്ടപ്പന ടൗണിൽ ഹർത്താൽ ആചരിച്ചു. കുടിയേറ്റ കാലഘട്ടം മുതൽ ഹൈറേഞ്ചിലെ നിറസ്സാന്നിധ്യമായ ബേബി കട്ടപ്പന മാർച്ചന്റ്സ് അസോ. സ്ഥാപക സെക്രട്ടറി, മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജലവിഭവമന്ത്രി റോഷി ആഗസ്റ്റിൻ, മുൻ മന്ത്രി എം.എം. മണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്, നഗരസഭ ചെയർപേഴ്സൻ ബീന ജോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ട തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
മാർത്തോമ സഭാ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമികത്വത്തിൽ സംസ്കാര ശുശ്രുഷകൾക്കുശേഷം വെള്ളയാംകുടി ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. തുടർന്ന് ടൗണിൽ നടന്ന അനുശോചന യോഗത്തിൽ മർച്ചന്റ്സ് അസോ. പ്രസിഡന്റ് എം.കെ. തോമസ് അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ. പി. ഹസൻ, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ഇ.എം. ആഗസ്തി, വി.ആർ. സജി, സി.കെ. മോഹനൻ, സാജൻ ജോർജ്, മനോജ് എം. തോമസ്, തോമസ് മൈക്കിൾ, കെ. ഗോപി, സിജോമോൻ ജോസ്, തങ്കച്ചൻ പുരയിടം, കെ.വി. വിശ്വാനാഥൻ, ടി.ജെ. ജേക്കബ്, വി. ആർ ശശി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.