ലാപ്‌ടോപ്പിലെ ഫയലുകൾ ഹാക്ക് ചെയ്തു; ആവശ്യപ്പെട്ടത് 980 ഡോളർ
text_fieldsകട്ടപ്പന: ലാപ്‌ടോപ്പിലെ ഫയലുകൾ ഹാക്ക് ചെയ്തു. തിരിച്ചുകിട്ടാൻ പണം ആവശ്യപ്പെട്ട് ഹാക്കർമാർ. ഇരട്ടയാർ നോർത്ത് നന്ത്യാട്ട് സെബിൻ എബ്രഹാമിനാണ് പണം ആവശ്യപ്പെട്ട് ഹാക്കർമാരുടെ ഭീഷണി ഉണ്ടായത്. സെബിൻ വിഡിയോ ഫയലുകൾ കോപ്പി ചെയ്യാനായി സുഹൃത്തിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ലാപ്‌ടോപ്പിലെ ഫയലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
മെമ്മറി കാർഡ് കണക്ട് ചെയ്തശേഷം ലാപ്‌ടോപ്പിൽ ഇൻറർനെറ്റ് ഓൺ ആക്കിയപ്പോൾ ഒരുഫയൽ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആകുകയും തുടർന്ന് ഫയലുകൾ നഷ്ടമാകുകയുമായിരുന്നു. വി.പി.എച്ച്.എസ് ഫോർമാറ്റിലേക്കാണ് ഫയലുകൾ മാറിയത്. ഇതിനൊപ്പം ലഭിച്ച അറിയിപ്പിൽ 980 ഡോളർ നൽകിയാൽ ഫയലുകൾ മടക്കിനൽകാമെന്ന് ഹാക്കർമാർ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ പണംനൽകിയാൽ 490 ഡോളർ നൽകിയാൽ മതിയെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിൻഡോസ് -8 ഇൻസ്റ്റാൾ ചെയ്തിരുന്ന ലാപ്‌ടോപ്പിൽ വിൻഡോസ് -10 ഇൻസ്റ്റാൾ ചെയ്തു. ലാപ്‌ടോപ് ഓഫാക്കി െവച്ചിരിക്കുമ്പോഴായിരുന്നു ഈ നടപടി. എന്നാൽ, സെബിൻ പണംനൽകാൻ തയാറായില്ല. 24 മണിക്കൂറിന് ശേഷവും പണംനൽകാതെ വന്നതോടെ തിങ്കളാഴ്ചയും ഹാക്കർമാരുടെ ഭീഷണി ഉണ്ടായി. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനാണ് സെബിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.