സി.പി.എം വ്യക്തിഹത്യ നടത്തുന്നെന്ന് മുൻ പഞ്ചായത്ത് അംഗം
text_fieldsകട്ടപ്പന: അഞ്ചുരുളി ആദിവാസി കോളനിയിൽ ലൈഫ് പദ്ധതിയിൽ വീട് നിർമിച്ച സംഭവത്തിൽ സി.പി.എം വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നുവെന്ന് മുൻ പഞ്ചായത്ത് അംഗം ഷീന ജേക്കബ്. പദ്ധതിയിൽ 10 വീടുകളാണ് ആദിവാസികൾക്ക് നിർമിച്ചുനൽകിയത്.
മുമ്പ് പലതവണ വീടുകൾ അനുവദിച്ചെങ്കിലും സാമ്പത്തിക പ്രയാസം മൂലം ഈ വിഭാഗത്തിൽപെട്ടവർക്ക് നിർമാണം പൂർത്തിയാക്കാനായില്ല. ഇതോടെ ഊരുകൂട്ടത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ഭവനനിർമാണം കരാറുകാരനെ ഏൽപിച്ചത്. നിർമാണത്തിെൻറ ഓരോഘട്ടവും നിർവഹണ ഉദ്യോഗസ്ഥർ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ബില്ലുകൾ മാറിയത്
പട്ടയമില്ലാത്ത അഞ്ചുരുളി വാർഡിൽ കലക്ടറുടെ അനുമതി വാങ്ങിയാണ് വീടുകൾ പണിതത്. എന്നാൽ, പഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജ് അടക്കം ശ്രമിച്ചിട്ടും കൈവശരേഖ ലഭിക്കാത്തതിനാൽ മറ്റു വാർഡുകളിൽ ഭവനനിർമാണം പൂർത്തീകരിക്കാനായിട്ടില്ല. 2018ൽ കാഞ്ചിയാർ സഹകരണ ബാങ്കിൽനിന്ന് അനുവദിച്ച വീട് ബാങ്ക് ബോർഡ് അംഗവും കാഞ്ചിയാർ സി.പി.എം ലോക്കൽ സെക്രട്ടറിയുമായ സി.വി.വി. ജോസിെൻറ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കാതെ അഞ്ചുലക്ഷം രൂപ ബില്ല് മാറിയെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.കാഞ്ചിയാർ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, ജോമോൻ തെക്കേൽ, സെറ്റിൽമെൻറ് പ്രസിഡൻറ് ചന്ദ്രൻ നാഗൻ, അജി രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.