പെൺകുട്ടിയുടെ ആത്മഹത്യ: യുവാക്കൾ അറസ്റ്റിൽ
text_fieldsകട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19) എന്നിവരെയാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഉപ്പുതറ സ്വദേശിനിയായ 17കാരി ഒക്ടോബറിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയോടൊപ്പം പ്ലസ് വണ്ണിന് പഠിച്ചിരുന്നവരാണ് പ്രതികൾ. ക്രിസ്റ്റി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വർണാഭരണങ്ങളും കൈക്കലാക്കി. ആഗസ്റ്റ് 24ന് 6.110 ഗ്രാം സ്വർണ കൊലുസും രണ്ട് ഗ്രാം മോതിരവും കൈവശപ്പെടുത്തി പണയംവെച്ചു.
ആഭരണങ്ങൾ കാണാതായത് വീട്ടുകാർ ചോദ്യംചെയ്തതോടെ പെൺകുട്ടി പ്രതികളെ സമീപിച്ച് മടക്കി ആവശ്യപ്പെട്ടു. നൽകാൻ തയാറാകാതെ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഒക്ടോബർ എട്ടിന് ഉച്ചക്ക് രണ്ടോടെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന മോതിരവും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ ഒമ്പത് ഗ്രാം സ്വർണമാല കാണാതായിട്ടുണ്ടെങ്കിലും വാങ്ങിയശേഷം തിരികെ നൽകിയിരുന്നെന്നാണ് പ്രതികൾ നൽകിയ മൊഴി. ഉപ്പുതറ സി.ഐ എം.എസ്. റിയാസിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.