മഴ കനക്കുന്നു, തൊഴിലാളി ലയങ്ങൾ തകർച്ചയുടെ വക്കിൽ
text_fieldsകട്ടപ്പന: കാലവർഷം ശക്തമായതോടെ പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളി ലയങ്ങൾ തകർച്ചയുടെ വക്കിൽ. അടിയന്തര നടപടി വേണമെന്ന് തൊഴിലാളികൾ. സംസ്ഥാനത്തുടനീളം കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പീരുമേട് തോട്ടം മേഖലയിലെ ശോച്യാവസ്ഥയിലുള്ള എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജീവിതം പ്രയാസത്തിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെയും വാഗമൺ കോട്ട മലയിലെയും ലയ മുറികൾ ഇടിഞ്ഞു വതൊഴിലാളി കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വാഗമൺ, കോട്ടമല, ചീന്തലാർ, ഗ്ലെൻ മേരി, പാമ്പനാർ, തങ്കമല തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി എസ്റ്റേറ്റ് ലയങ്ങളാണ് ശോച്യാവസ്ഥയിലുള്ളത്. സംസ്ഥാന ബഡ്ജറ്റുകളിൽ 10 കോടി രൂപ വീതം തകർച്ചയിലുള്ള ലയങ്ങളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിരുന്നു. തുടർ നടപടി ഉണ്ടായില്ല. ഒന്നര വർഷം മുമ്പ് പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ 500 ലയങ്ങളുടെ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
വാസയോഗ്യമല്ലാത്തതും തകർന്ന് വീഴാറായതുമായ എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തങ്ങൾക്കാവശ്യമായ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് സ്വദേശിയുമായ ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്കും നിവേദനം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.