ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ മരുന്നുകൾ കിട്ടാനില്ല
text_fieldsകട്ടപ്പന: ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്സിൻ അടക്കം അവശ്യ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ ദൗർലഭ്യം നേരിടുന്നു. ഫിറ്റസ് (ചുഴലി ) രോഗികൾക്ക് നൽകുന്ന വാൾപാരിൻ മരുന്നും അപ്രത്യക്ഷമായി. ഹോൾസെയിൽ ഏജൻസികളിലും സ്റ്റോക്കില്ല. മാസങ്ങൾക്ക് മുമ്പ് മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഉണ്ടായിരുന്ന വാൾപാരിൻ കമ്പനി തിരിച്ചെടുക്കുകയായിരുന്നു. ഈ മരുന്നുകൾ ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല. മരുന്നുകളുടെ ഉൽപാദനം നിർത്തിയോ, ഗുണനിലവാരം മോശമായതിനാൽ പിൻവലിച്ചതാണോ, നിരോധനം മൂലമാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നു വ്യക്തമല്ല.
വാൾപാരിൻ - 200 , മിസ്റ്റാർഡ് 30 പെൻഫിൽ, ജനീവാക് -ബി തുടങ്ങിയ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൾ ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഈ കാര്യം അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.