ബന്ധുവീട്ടിൽ പഠിക്കുന്ന പെൺകുട്ടി പീഡനത്തിനിരയായ സംഭവം; യുവാക്കൾ അറസ്റ്റിൽ
text_fieldsകട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. അണക്കര കടശ്ശിക്കടവ് ശിവൻകോളനിയിൽ താമസിക്കുന്ന മദൻ (24), ജോൺ പീറ്റർ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽനിന്ന് പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
മദൻ തമിഴ്നാട്ടിൽ എത്തി പെൺകുട്ടിയെകൂട്ടി കൊണ്ടുവരുകയും ജോൺ പീറ്ററിെൻറ കടശ്ശിക്കടവിലെ ബന്ധുവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിനുശേഷം കുട്ടിയെ തിരിച്ച് ഉത്തമപാളയത്ത് എത്തിച്ചു. കഴിഞ്ഞദിവസം വീണ്ടും കൂട്ടിക്കൊണ്ടുവരാൻ മദൻ, തമിഴ്നാട്ടിലെത്തിയപ്പോൾ കുട്ടിയിൽനിന്ന് ബന്ധുക്കൾ വിവരം അറിഞ്ഞു. ഉത്തമപാളയം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് ബുധനാഴ്ച ഇവർ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. മദനെ ചോദ്യം ചെയ്തതോടെയാണ് വീടുൾപ്പെടെ സഹായങ്ങൾ ചെയ്തുനൽകിയ ജോൺ പീറ്ററെക്കുറിച്ച വിവരങ്ങൾ ലഭിച്ചത്. പ്രതികളെ ഇന്നുരാവിലെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.