ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി മോഡൽ യൂനിറ്റ് പ്രവർത്തനം തുടങ്ങി
text_fieldsകട്ടപ്പന: ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിങ് യൂനിറ്റ് പ്രവർത്തനം തുടങ്ങി.
ജൈവ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ രീതികൾ അവലംബിച്ച് ഹരിത കേരളം മിഷൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തുമ്പൂർമുഴി മോഡൽ യൂനിറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.
ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ബിൻസി ജോണി, ആനന്ദ് സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ആർ ശിവദാസ്, വി.ഇ.ഒ രമ്യ, അസി.എൻജിനീയർ അനു, ഹരിത കേരളം മിഷൻ റിസോഴ്സ് പെഴ്സൺ എബി വർഗീസ്, ഹരിത കർമ്മസേന കൺസോർഷ്യം ഭാരവാഹികളായ നിഷാമോൾ, രഞ്ജു ജേക്കബ്, ഹരിത കർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രവർത്തനം ഇങ്ങനെ
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ജൈവമാലിന്യങ്ങൾ ഹരിതകർമ സേന വഴി ശേഖരിച്ച് കമ്പോസ്റ്റ് ചെയ്ത് വളം നിർമിക്കുന്ന യൂനിറ്റായാണ് പ്രവർത്തനം. ഇരട്ടയാർ, നത്തൂകല്ല്, ശാന്തിഗ്രാം ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറി, പഴം പച്ചക്കറിക്കടകൾ, ഇറച്ചി, മീൻ കടകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സർക്കാർ നിശ്ചയിച്ച യൂസർഫീ നിരക്കിൽ ഞായർ ഒഴികെ എല്ല ദിവസങ്ങളിലും ശേഖരിക്കും. ഇതോടൊപ്പം നത്തൂകല്ല് മുതൽ ശാന്തിഗ്രാം വരെ പ്രധാന റോഡ് വശങ്ങളിലുള്ള വീടുകളിൽ നിന്നും ഓഡിറ്റോറിയങ്ങളിൽ നിന്നുമുള്ള ഭക്ഷണവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവയും ശേഖരിക്കും. സർക്കാർ ഉത്തരവ് പ്രകാ‘‘രം ഇരട്ടയാർ ഹരിതകർമ്മ സേനയുടെ സംരഭക യൂണിറ്റായിട്ടാണ് തുമ്പൂർമുഴി കമ്പോസ്റ്റിങ് യൂണിറ്റ് പ്രവർത്തിക്കുക. ഹരിത കേരളം മിഷൻ ഗ്രാമപഞ്ചായത്ത് കോർഡിനേറ്ററുടെ പരിശീലനത്തിലും മേൽനോട്ടത്തിലുമാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.