ഇൻഡ്യ മുന്നണിയുമായി യോജിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യം -അഡ്വ. കെ. ബാബു പ്രകാശ്
text_fieldsകട്ടപ്പന: രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുവാൻ ഇൻഡ്യ മുന്നണിയുമായി യോജിച്ച് പ്രവർത്തിക്കേണ്ടത് ആവിശ്യമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ. ബാബു പ്രകാശ് പറഞ്ഞു. കട്ടപ്പനയിൽ സംഘടിപ്പിച്ച സി.പി.ഐ ജില്ല ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ 10 വർഷത്തെ ഭരണം കൊണ്ട് രാജ്യത്തിന്റെ കടം മൂന്നിരട്ടിയതാണ് ഭരണ നേട്ടം. ഇൻഡ്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം 2014 വരെ ഉണ്ടായ കടം 55 ലക്ഷം കോടി രൂപയായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇത് 168 ലക്ഷം കോടി രൂപയായി വർധിച്ചു. യോഗത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനിർ, കെ.കെ അഷ്റഫ്, കെ.കെ ശിവരാമൻ, വി.കെ ധനപാൽ, ജോസ് ഫിലിപ്പ്, ജയ മധു, ഇ.എസ് ബിജിമോൾ, പി. പളനിവേൽ, പ്രിൻസ് മാത്യു, പി മുത്തുപാണ്ടി, സി.യു. ജോയി, എൻ.കെ പ്രിയൻ, വി.ആർ ശശി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.