കട്ടപ്പന നഗരസഭ ബജറ്റ്; ഭവന നിർമാണത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന
text_fieldsകട്ടപ്പന: ഭവന നിർമാണത്തിനും മാലിന്യശേഖരണ, സംസ്കരണത്തിനും മുൻഗണന നൽകി കട്ടപ്പന നഗരസഭ ബജറ്റ്. 639173820 രൂപ ആകെ വരവും 611435620 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി അവതരിപ്പിച്ചു. നികുതിയിനത്തിൽ 4.8 കോടിയും, നികുതിയിതര വരുമാനത്തിൽ 3.78 കോടിയും, പരമ്പതാഗത ചെലവുകൾക്കുള്ള ഗ്രാന്റ് ഇനത്തിൽ 2.92 കോടി രൂപയും ഉൾപ്പടെ ആകെ തനത് ഫണ്ട് വരവിനത്തിൽ 11.52 കോടി രൂപ വരവ് പ്രതീക്ഷിക്കുന്നു.
പദ്ധതിയേതര വരുമാനത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി ഒരുകോടിയും പി.എം.എ.വൈ ഫണ്ടിനത്തിൽ 3.94 കോടി രൂപയും ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻറിനത്തിൽ 1.64 കോടി രൂപയും കെ.എസ്.ഡബ്ലു.എം.പി നടത്തിപ്പിനായി 2.19 കോടി രൂപയും വരവ് പ്രതീക്ഷിക്കുന്നു.
ഒറ്റ നോട്ടത്തിൽ
- കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നും അനുബന്ധ സേവനങ്ങളും നടപ്പാക്കുന്നതിന് 45 ലക്ഷം രൂപ
- ചെറുകിട നാമമാത്ര കർഷകരായ എകദേശം 2000 കർഷകർക്ക് ജൈവവളം നൽകുന്നതിന് 35 ലക്ഷം രൂപ
- കട്ടപ്പന നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനും, നഗരത്തിൽ എത്തുന്ന ജനങ്ങൾക്ക് വിശ്രമിക്കുന്നതിനും, മാനസിക ഉല്ലാസത്തിനുമായി തണലിടം നടപ്പാക്കുന്നതിന് 25 ലക്ഷം രൂപ
- ടിഷ്യുകൾച്ചർ വാഴത്തൈ വിതരണം ചെയ്യുന്നതിന് ഏഴ് ലക്ഷം രൂപ
- കാർഷികമേഖലയിൽ പുതിയ പദ്ധതിയായ കുറ്റിക്കുരുമുളക് കൃഷി നടപ്പാക്കുന്നതിന് നാല് ലക്ഷം രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.