കട്ടപ്പന നഗരസഭ വൈസ് ചെയർമാെൻറ രാജി; കോൺഗ്രസിൽ വിവാദം
text_fieldsകട്ടപ്പന: നഗരസഭ വൈസ് ചെയർമാെൻറ രാജിയെ തുടർന്ന് കോൺഗ്രസിൽ വിവാദം പുകയുന്നു. ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ ഏകപക്ഷീയ നിലപാടുകളാണ് ജോയ് വെട്ടിക്കുഴി രാജിെവക്കാൻ ഇടയാക്കിയതെന്ന് നഗരസഭ വിപ്പ് സിബി പാറപ്പായി വെളിപ്പെടുത്തി. എന്നാൽ, നഗരസഭയിൽ ഭരണപ്രതിസന്ധിയില്ലെന്ന് മുൻ ചെയർമാൻ ജോണി കുളംപള്ളി തുറന്നടിച്ചു. ചെയർപേഴ്സൻ ചെയ്യേണ്ട ജോലി അവർ കൃത്യമായി ചെയ്യുന്നുണ്ടെന്നും അത് മറ്റൊരാൾ ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരസഭ വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴി തൽസ്ഥാനം രാജിെവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തെൻറ രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ, രാജിക്ക് കാരണം കോൺഗ്രസ് എ ,ഐ ഗ്രൂപ്പുകൾ തമ്മിലെ അഭിപ്രായ ഭിന്നതയാണെന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇത് ശരിെവക്കുന്നതാണ് നഗരസഭ വിപ്പും എ ഗ്രൂപ് നേതാവുമായ സിബി പാറപ്പായിയുടെ പ്രതികരണം. ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തിലെത്തിയതിനുശേഷം മുമ്പാണ്ടായിരുന്ന പ്രവർത്തന മികവ് നിലനിർത്താൻ കഴിഞ്ഞിട്ടില്ല. ഏകപക്ഷീയ നിലപാടുകൾ വൈസ് ചെയർമാനടക്കം ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കുവാനോ, കേൾക്കുവാനോ ഭരണനേതൃത്വം തയാറായിട്ടില്ലെന്നും സിബി പാറപ്പായി പറഞ്ഞു.
അതേസമയം, എ ഗ്രൂപ് ആരോപണത്തെ തള്ളിക്കളയുന്ന പ്രതികരണമാണ് മുൻ ചെയർമാനും ഐ ഗ്രൂപ് നേതാവുമായ ജോണികുളം പള്ളിയുടേത്. നഗരസഭയിൽ ഒരുവിധത്തിലുമുള്ള ഭരണ പ്രതിസന്ധിയുമില്ല. വൈസ് ചെയർമാൻ രാജിെവച്ചുവെന്നറിഞ്ഞത് അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പേജ് വഴിയാണ്. അതിൽ വ്യക്തിപരമായ കാരണങ്ങളെന്നാണ് സൂചിപ്പിക്കുന്നത്. അതിൽ കൂടുതൽ തനിക്കൊന്നുമറിയില്ലെന്ന് ജോണി കുളംപള്ളി പറഞ്ഞു.
ചെയർപേഴ്സൻ ചെയ്യേണ്ട ജോലി അവർ കൃത്യമായി ചെയ്യുന്നുണ്ടെന്നും അതിൽ മറ്റാരും ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.