കട്ടപ്പന-തിരുവനന്തപുരം ബസ് സർവിസ് ആരംഭിച്ചു
text_fieldsകട്ടപ്പന: തിരുവനന്തപുരത്തേക്ക് കട്ടപ്പനയിൽനിന്ന് വാഗമൺ വഴി പുതിയ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു. ഉപ്പുതറ, വളകോട്, വാഗമൺ വഴിയാണ് പുതിയ സർവിസ്.
തിരുവനന്തപുരം ആർ.സി.സി, ടെക്നോ പാർക്ക് എന്നിവിടങ്ങളിലേക്കും മറ്റ് സർക്കാർ ആവശ്യങ്ങൾക്കായും തലസ്ഥാനത്തേക്ക് പോകുന്നവർക്ക് പ്രയോജനകരമാണ് ഈ സർവിസ്.
ഓൺലൈൻ സീറ്റ് റിസർവേഷൻ സംവിധാനവും ഒരുക്കി. സ്ത്രീ യാത്രക്കാർക്കായി തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് സ്റ്റേഷനിൽ കുടുംബശ്രീയുടെ വിശ്രമ കേന്ദ്രവുമുണ്ട്.
മേരികുളം, ഉപ്പുതറ, വളകോട്, വാഗമൺ, വഴിക്കടവ്, വെള്ളികുളം, തീക്കോയ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, കഴക്കൂട്ടം, ടെക്നോപാർക്ക് വഴി വൈകീട്ട് 4.40ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് പുലർച്ച ആറിന് എത്തി, അവിടെനിന്ന് തിരികെ വെള്ളനാട്, പുനലൂർ, പത്തനംതിട്ട, മണിമല, പൊൻകുന്നം, ഈരാറ്റുപേട്ട, വാഗമൺ, ഏലപ്പാറ വഴി ഉച്ചകഴിഞ്ഞ് 2.50ന് കട്ടപ്പനയിൽ തിരികെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.