കുന്തളംപാറ ഉരുൾപൊട്ടലിന് 35 വയസ്സ്; ഇനിയും കണ്ടുകിട്ടാതെ ഒരാൾ
text_fieldsകട്ടപ്പന: കുന്തളംപാറ ഉരുൾ പൊട്ടലിന് വയസ്സ് 35. ഒരാളുടെ മൃതദേഹം ഇപ്പോഴും കണ്ടെടുക്കാനായിട്ടില്ല. ഒരുകുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് കുന്തളംപാറ ഉരുൾപൊട്ടൽ കവർന്നത്. 1989 ജൂലൈ 23ന് പുലർച്ചെ മൂന്നോടെയാണ് കുന്തളംപാറയിൽ ഉരുൾ പൊട്ടിയത്. കുന്തളംപാറ വാഴക്കാപ്പാറയിൽ വർക്കി, ഭാര്യ ഏലിക്കുട്ടി, മക്കളായ ലാലി, പ്രിൻസ്, പ്രിൻസി എന്നിവരുടെ ജീവരുടെ ജീവനാണ് ദുരന്തം കവർന്നത്. അന്ന് അഞ്ചുവയസായിരുന്ന വർക്കിയുടെ മകൾ പ്രിൻസിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടസമയത്ത് വീട്ടിൽ ഇല്ലാതിരുന്ന വർക്കിയുടെ വിദ്യാർഥികളായ മക്കൾ ഫാ. പ്രസാദ്, സിസ്റ്റർ ജിൻസി എന്നിവർ മാത്രമാണ് ഈ കുടുംബത്തിൽ ദുരന്തത്തെ അതിജീവിച്ചത്.
പൊലീസ്, അഗ്നി രക്ഷ സേന, നാട്ടുകാർ അടക്കമുള്ളവർ ഒരാഴ്ച തിരഞ്ഞിട്ടും പ്രിൻസിയെ കണ്ടെത്താനാകാതെ വന്നതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. വർക്കിയുടെ മുന്നര ഏക്കർ സ്ഥലം അപ്പാടെ ഉരുളിൽ ഒലിച്ചുപോയി. കുന്തളംപാറ നിവാസികൾ മഴ പെയ്യുമ്പോൾ ഇപ്പോഴും ആശങ്കയിലാണ്. ചെങ്കുത്തായ മലയുടെ താഴ്വാരത്തിലെ മലഞ്ചെരുവിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. മലഞ്ചെരുവിൽ നിരവധി പടുതാക്കുളങ്ങളും ഉണ്ട്. നിരവധി നീർച്ചാലുകൾ മലഞ്ചെരുവിൽ സജീവമാണ് ഇപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.