ഏലത്തോട്ടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു
text_fieldsകട്ടപ്പന: അണക്കര ചിറ്റാംപാറക്ക് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ വെടിയേറ്റ് മരിച്ചനിലയിൽ അന്തർ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി മനോജ് മുർമുവാണ് (20) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ഏലത്തോട്ടം ഉടമ കോട്ടയം വാഴൂർ വടക്കേൽ ജോർജ് മാത്യു (51), എസ്റ്റേറ്റ് സൂപ്പർവൈസർ കാഞ്ചിയാർ പാറപ്പുറത്ത് അനൂപ് (40)എന്നിവരെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
ഏലത്തോട്ടത്തിൽ രാത്രി മോഷണം പതിവായതോടെ ജോർജും അനൂപും കാവലിരിക്കുകയായിരുന്നു എന്ന് പറയുന്നു. ഈ സമയം ഏലക്കാട്ടിൽ അതിക്രമിച്ചുകയറിയ മൂന്നുപേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി ഇവർ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് വെടിവെക്കുകയായിരുെന്നന്ന് പറയുന്നു. എന്നാൽ, ആരാണ് വെടിെവച്ചതെന്ന് ഉറപ്പുവരുത്താനായിട്ടില്ല. വണ്ടന്മേട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ചയാളുടെ മൃതദേഹം കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട സംഘത്തിലെ മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘവും ഇടുക്കി ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികൾ രാത്രി കാവലിരുന്ന സ്ഥലത്ത് തീ കത്തിച്ചതിെൻറ അടയാളങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലായവർ പറയുന്ന കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല. രാത്രി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനിടെ സംഭവിച്ച കൈപ്പിഴയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തോക്കിന് ലൈസൻസ് ഉണ്ടെന്ന് പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പുസമയത്ത് തോക്ക് പൊലീസിൽ സറണ്ടർ ചെയ്യാത്തത് സംബന്ധിച്ച് വ്യക്തമായ മറുപടിയില്ലാത്തതിൽ ദുരൂഹതയുണ്ട്. വിവരങ്ങൾ ഒളിവിലായവരെ കസ്റ്റഡിയിൽ എടുത്താലേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.