മലയോര ഹൈവേ; സംഘർഷത്തിനിടെ കടകൾ പൊളിച്ചുനീക്കി
text_fieldsകട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേ നിർമാണത്തിനിടെ തടസ്സവാദവുമായി അയ്യപ്പൻകോവിൽ പഴയ ടൗണിലെ വ്യാപാരികൾ എത്തിയത് സംഘർഷത്തിനിടയാക്കി.
പൊലീസ് കാവലിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് കടകൾ പൊളിച്ചു നീക്കി.
കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേ നിർമാണത്തിന്റെ രണ്ടാം റീച്ചിൽപെട്ട ചപ്പാത്ത്-കട്ടപ്പന ടൗൺ റോഡിന്റെ പണി നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പഴയ ടൗൺ ഭാഗത്തെ കടകൾ പൊളിച്ച് റോഡിന് വീതികൂട്ടാൻ അളന്നു മാർക്ക് ചെയ്തു നോട്ടീസ് നൽകിയിരുന്നു.
പൊളിച്ചുമാറ്റാൻ ഏഴു ദിവസത്തെ സാവകാശവും നൽകിയിരുന്നു. ചില കടയുടമകൾ നോട്ടീസ് കൈപ്പറ്റാതെ വന്നതോടെ കടയുടെ ഭിത്തിയിൽ നോട്ടീസ് പതിപ്പിക്കുകയിരുന്നു. നിശ്ചിത ദിവസം കഴിഞ്ഞിട്ടും കടകൾ പൊളിക്കാൻ കട ഉടമകൾ തയാറാകാതെ വന്നതോടെ രാഷ്ട്രീയ പാർട്ടി നേതാക്കളും അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തും പൊതുജനങ്ങളം ചേർന്ന് മണ്ണുമാന്തി ഉപയോഗിച്ച് കടകൾ ബലമായി പൊളിച്ചു നീക്കി ടൗണിന് വീതികൂട്ടി. മതിയായ രേഖകൾ ഇല്ലാതെയാണ് പൊളിക്കുന്നത് എന്ന് ആരോപിച്ച് ചില കടയുടമകൾ പ്രതിഷേധവുമായി വന്നത് സംഘർഷത്തിന് ഇടയാക്കിയെങ്കിലും പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ നീക്കി.
1975 മുതൽ അയ്യപ്പൻകോവിൽ പഴയ ടൗണിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൊളിച്ചതോടെ പഴയ ടൗൺ ഓർമയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയമോൾ ജോൺസണിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.