അന്തർ സംസ്ഥാന തൊഴിലാളികളുടെ കൊലപാതകം: പ്രതിയെ പിടികൂടിയത് രണ്ടു മണിക്കൂറിനുള്ളിൽ
text_fieldsകട്ടപ്പന: വലിയതോവാള പൊട്ടൻ പ്ലാക്കൽ ജോർജിെൻറ ഏലത്തോട്ടത്തിൽ പണിക്കുവന്ന രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ സഹതൊഴിലാളി കഴുത്തറത്തുകൊന്ന സംഭവത്തിലെ പ്രതിക്കുവേണ്ടി നാട്ടുകാരും പൊലീസും രാത്രി ഏലത്തോട്ടത്തിൽ നടത്തിയത് സമാനതകളില്ലാത്ത തിരച്ചിൽ. രാത്രി 11ഒാടെയാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പല സംഘമായി തിരിഞ്ഞ് ഏലത്തോട്ടത്തിൽ രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്. ബലമായി കയറിപ്പിടിക്കാൻ ശ്രമിച്ച ഡിവൈ.എസ്.പിക്ക് നേരെ പ്രതി കത്തിവീശി.
ഒഴിഞ്ഞുമാറിയെങ്കിലും കത്തി കൈയിൽകൊണ്ട് മുറിഞ്ഞതോടെ നിലതെറ്റിയ ഡിവൈ.എസ്.പി പിന്നിലെ കുഴിയിലേക്ക് മറിഞ്ഞുവീണതിനാൽ രക്ഷപ്പെട്ടു. ഇൗസമയം അടുത്തുണ്ടായിരുന്ന ഒരാൾ മരക്കമ്പുകൊണ്ട് പ്രതിയുടെ കൈക്ക് അടിച്ചതോടെ കത്തി തെറിച്ചുപോയി. ഈസമയം പൊലീസും മറ്റാളുകളും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി കൈകൾ കെട്ടി നടത്തിക്കൊണ്ടുപോയി പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
ഇരട്ടക്കൊലപാതകം കിടക്കപ്പായയിൽ
കട്ടപ്പന: ഇരട്ടയാറിൽ സഹോദരങ്ങളായ അന്തർ സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊടും ക്രൂരതക്ക് ഇടയാക്കിയത് ലഹരിയും പണസംബന്ധമായ തർക്കവും എന്ന് സൂചന.
രാത്രിയിൽ മദ്യപിച്ച ശേഷമാണ് തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. ഇതിന് ശേഷം മദ്യലഹരിയിൽ ഉറങ്ങിയ സഹോദരങ്ങളെ അവരുടെ കിടക്കപ്പായയിൽ തന്നെയാണ് കൊന്നത്.
കഴുത്തിൽ കത്തി വീഴുമ്പോൾ അവർ സുബോധത്തിലായിരുന്നില്ല. കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്നാണ് രണ്ടുപേരും മരിച്ചത്. സംഭവത്തിന് ദൃക്സാക്ഷിയായ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവതിയാണ് സംഭവം വീട്ടുടമയെ അറിയിച്ചത്. അവരുടെ പരിക്ക് അതിഗുരുതരമല്ലാതിരുന്നതിനാലാണ് ഇത് സാധ്യമായത്. ഞായറാഴ്ച പുറത്ത് പോയ പ്രതികൾ മദ്യം വാങ്ങി കൊണ്ടുവന്നാണ് കഴിച്ചത്. അവശേഷിച്ച മദ്യക്കുപ്പി സമീപത്ത് കിടപ്പുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.