അനുമതിയില്ല; കട്ടപ്പനയിലെ ഫുട്ബാള്‍ ടര്‍ഫുകള്‍ക്കെതിരെ നടപടി
text_fieldsകട്ടപ്പന: അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കട്ടപ്പനയിലെ രണ്ട് ടര്‍ഫ് ഫുട്ബാള്‍ കോര്ട്ടുകള്ക്കെതിരെ നഗരസഭയുടെ നടപടി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തും ബൈപാസ് റോഡിലുമായാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ ടര്‍ഫ് കോര്‍ട്ടുകൾ നടത്തിവന്നത്. ഇവ രണ്ടും നഗരസഭയുടെ ഒരു അനുമതിയും നേടിയിട്ടുണ്ടായിരുന്നില്ല.
ഇതിനിടെ, ഒരു ടര്‍ഫ് കോര്‍ട്ട് അനുമതിക്കായി നഗരസഭയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോര്‍ട്ട് സ്ഥിതി ചെയ്യുന്നത് പാടം നികത്തിയ സ്ഥലത്താണെന്ന സംശയം ഉയര്‍ന്നു. ഇതോടെ അപേക്ഷ നിരസിച്ച നഗരസഭ രണ്ട് ടര്‍ഫ് കോര്ട്ടുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് റിപ്പോര്‍ട്ട് കൈമാറി. ടര്‍ഫ് കോര്‍ട്ടുകളില്‍ കളിക്കുന്നതിന് പണം പിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടതായും നെല്‍വയല്‍ സംരക്ഷണനിയമം ലംഘിച്ച് നിര്‍മാണം നടത്തിയ കോര്‍ട്ടില്‍ വീണ്ടും പണപ്പിരിവ് നിയമവിരുദ്ധമാണെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.
കായികപ്രേമികള്‍ ചേര്‍ന്നാണ് കട്ടപ്പനയില്‍ രണ്ടിടത്ത് ടര്‍ഫ് കോര്‍ട്ടുകള്‍ തയാറാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് ഏറെ പ്രചാരം നേടിയ ടര്‍ഫ് കോര്‍ട്ടുകള്‍ വലിയ വിജയമായി മുന്നേറുന്നതിനിടെയാണ് വിവാദം ഉടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.