പട്ടയം പണപ്പിരിവ് വിവാദമാകുന്നു
text_fieldsകട്ടപ്പന: 10 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനായി സർവേയുടെ പേരിൽ സമരസമിതി പണപ്പിരിവ് നടത്തിയ സംഭവം വിവാദമാകുന്നു.
അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലയിലെ പത്തുചെയിൻ പ്രദേശത്ത് പട്ടയം നൽകുന്നതിന് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സമരസമിതി നേതാക്കളായ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തിരുന്നു. ഇതാണ് വിവാദത്തിന് വഴി മരുന്നിട്ടത്. പട്ടയം ലഭ്യമാക്കാന്‍ പണംവാങ്ങിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ രാജിെവക്കണമെന്നും ഉത്തരവാദിയായ റവന്യൂ, സർവേ ഉദ്യോഗസ്ഥന്മാര്ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
എന്നാൽ, സമരസമിതിയുടെ നേതൃത്വത്തിൽ കർഷകരിൽനിന്ന് പണം വാങ്ങിയിട്ടിെല്ലന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ആർ. ശശി പറഞ്ഞു. സമരസമിതിയിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, കേരള കോൺഗ്രസ് തുടങ്ങി നിരവധി പാർട്ടിയുടെ നേതാക്കൾ അംഗങ്ങളാണ്.
ഇപ്പോൾ വിവാദം ഉയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കാര്യങ്ങൾ കർഷകർക്ക് അറിയാം. കാഞ്ചിയാർ അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഏഴ് ചെയിൻ മേഖലയിലെ 1812 ആളുകൾക്ക് ഇതിനോടകം പട്ടയം നൽകിയാതായും ഇത് സമരസമിതിയുടെ വിജയമാണന്നും വി.ആർ. ശശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.