പെരിയാർ കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsകട്ടപ്പന: പെരിയാർ കരകവിഞ്ഞതോടെ ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ശക്തമായി. പെരിയാറിെൻറ തീരപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളംകയറി കൃഷി നശിച്ചു. മരംവീണും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.
ചപ്പാത്ത്, ഉപ്പുതറ മേഖലകളിൽ പെരിയാറിെൻറ തീര പ്രദേശത്ത് താമസിക്കുന്നവർ അപകട സൂചന ലഭിച്ചാൽ മാറിത്താമസിക്കാൻ തയാറെടുപ്പ് തുടങ്ങി. കട്ടപ്പനയാർ, ആമയർ, കാഞ്ചിയാർ തുടങ്ങിയ പോഷക നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു.
വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലും ഹൈറേഞ്ചിെൻറ വിവിധ മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. നിരവധി കർഷകരുടെ ഏലകൃഷി നശിച്ചു. നൂറുകണക്കിന് ഏത്തവാഴകൾ കടപുഴകി. പെരിയാർ നദി കരകവിഞ്ഞതോടെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളംകയറി. ഇരട്ടയാർ ഡാം നിറയുന്നു. മഴ ശക്തമായതിനാൽ ഡാമിലേക്ക് നീരൊഴുക്ക് കൂടി. കട്ടപ്പന, തങ്കമണി, ഇരട്ടയാർ, പുളിയന്മല, മേപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.