ഇടുക്കി ജലാശയത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടി
text_fieldsകട്ടപ്പന: ഇടുക്കി ജലാശയത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടി തുടങ്ങി.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന എന്ന സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജലാശയത്തിൽ അഞ്ചുരുളി ടണൽ മുഖത്ത് അടിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കുന്നത്.
കഴിഞ്ഞദിവസം ഈ കൂട്ടായ്മ പ്രളയത്തിൽ തകർന്ന മ്ലാമല ശാന്തിപാലം താൽക്കാലികമായി പുനർനിർമിച്ചിരുന്നു. നാല് ഘട്ടമായാണ് മാലിന്യം നീക്കുന്നത്.
ഇടുക്കി ജലാശയത്തിെൻറ ഭാഗമായ അഞ്ചുരുളിയിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നത് കഴിഞ്ഞ ദിവസം 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് കൂട്ടായ്മയിലെ അംഗങ്ങൾ രംഗത്തിറങ്ങിയത്.
മാലിന്യം അടിഞ്ഞത് അഞ്ചുരുളിയിൽ മത്സ്യംപിടിച്ച് ഉപജീവനം നടത്തുന്ന ആദിവാസികൾക്കും അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിനും വൻ ഭീഷണിയാണ്.
കാലവർഷത്തിൽ ഒഴുകിയെത്തിയതാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രംകൂടിയായ അഞ്ചുരുളിയുടെ മനോഹാരിതയും ഇല്ലാതാക്കും. ഏറെയും പ്ലാസ്റ്റിക് കുപ്പികളാണ്.
കട്ടപ്പന ടൗണിെൻറ പരിസര പ്രദേശങ്ങളിൽനിന്ന് കട്ടപ്പനയാറിലേക്ക് വലിച്ചെറിഞ്ഞ മാലിന്യവുമുണ്ട്.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മാലിന്യം നീക്കുമെന്ന് അറിയിെച്ചങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.