കർഷകർക്ക് കണ്ണീർ മഴ: കോടികളുടെ കൃഷിനാശം
text_fieldsകട്ടപ്പന-തൊടുപുഴ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഹൈറേഞ്ച് മേഖലയിലടക്കം വ്യാപക കൃഷിനാശം. കാറ്റിൽ മരംവീണും മണ്ണിടിഞ്ഞുവീണും നിരവധി ഇടങ്ങളിൽ ഏലം, കുരുമുളക്, മരച്ചീനി, ഏത്തവാഴ തുടങ്ങിയ കൃഷികൾ നശിച്ചു.
കട്ടപ്പന വാഴവരയിൽ ഉരുൾപൊട്ടലുണ്ടായി 15സെൻറ് സ്ഥലം ഒലിച്ചുപോയി. വാഴവര കുഴിയംപ്ലാക്കൽ ജോയിയുടെ കൃഷിസ്ഥലം ഒലിച്ച് ഏലം കൃഷിനശിക്കുകയും വീടിെൻറ കിണർ മൂടിപ്പോകുകയും ചെയ്തു. പെരിയാർ നിഞ്ഞൊഴുകിയതിനെ തുടർന്ന് ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയിരുന്നു. മഴ കുറഞ്ഞതോടെ പെരിയാറിലെ നീരോഴുക്കിന് ശക്തികുറഞ്ഞു. ഇതോടെ ചപ്പാത്ത് പാലത്തിലെ വെള്ളമിറങ്ങി. പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നിർത്തിെവച്ചിരുന്ന വാഹന ഗതാഗതവും ഞായറാഴ്ച രാവിലെ പുനഃസ്ഥാപിച്ചു. പെരിയാർ തീരത്തോട് ചേർന്ന കാർഷികവിളകൾ മുഴുവൻ നശിച്ചു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു.
കാർഷികമേഖലയിൽ കോടികളുടെ നാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. കട്ടപ്പന, പുളിയൻമല, അണക്കര, ഇരട്ടയാർ, തങ്കമണി, ഉപ്പുതറ, ആനവിലാസം, വെള്ളയാംകുടി, വാഴവര തുടങ്ങിയ മേഖലകളിലെല്ലാം മരംവീണും കാറ്റിൽ ചെടികൾ നശിച്ചും ഏലം, കുരുമുളക്, കാപ്പി, വാഴ, മരച്ചീനി, തുടങ്ങിയ കാർഷികവിളകൾക്കെല്ലാം കനത്ത നാശമുണ്ടായി. തൊടുപുഴ, മൂലമറ്റം, വണ്ണപ്പുറം, കരിമണ്ണൂർ എന്നിവിടങ്ങളിലും ശനിയാഴ്ച പെയ്ത മഴ വ്യാപക കൃഷിനാശത്തിനിടയാക്കി. പലരുടെയും സ്ഥലംതന്നെ ഒലിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.