ലയങ്ങളുടെ മാറ്റിപ്പാർപ്പിക്കൽ; കണക്കെടുപ്പിൽ ഗുരുതര പിഴവ്
text_fieldsകട്ടപ്പന: അപകടാവസ്ഥയിലെ തേയിലത്തോട്ടം ലയങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിക്കേണ്ട തൊഴിലാളികളുടെ കണക്കെടുത്തതിൽ പിഴവ്. ഇതോടെ വീണ്ടുമെടുക്കാൻ നിർദേശം. എന്നാൽ, സഹകരിക്കിെല്ലന്ന് ട്രേഡ് യൂനിയനുകൾ. പീരുമേട് തേയില തോട്ടങ്ങളിലെ ബലക്ഷയമുള്ള ലയങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിക്കേണ്ട തൊഴിലാളികളുടെ കണക്ക് വീണ്ടുമെടുക്കാൻ തൊഴിൽ വകുപ്പിന് ജില്ല ഭരണകൂടാണ് നിർദേശം നൽകിയത്. ഒരാഴ്ച മുമ്പ് നൽകിയ കണക്കിൽ പിഴവുെണ്ടന്ന വിലയിരുത്തിയാണ് വീണ്ടും കണക്കെടുക്കാൻ നിർദേശം. പീരുമേട് താലൂക്കിൽ ബോണാമി, കോട്ടമല, ചീന്തലാർ, ലോൺട്രി എന്നീ എസ്‌റ്റേറ്റുകളാണ് പൂട്ടിക്കിടക്കുന്നത്.
ഇവിടെനിന്ന് മാറ്റിത്താമസിപ്പിക്കാനുള്ള 407 കുടുംബങ്ങളുടെ ലിസ്റ്റാണ് തൊഴിൽവകുപ്പ് ഒരാഴ്ച മുമ്പ് നൽകിയത്. വിവരശേഖരണത്തിന് എത്തിയപ്പോൾ സ്ഥലത്തില്ലാതിരുന്ന 50ഓളം കുടുംബങ്ങളെ കൂടി മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്. തൊഴിൽവകുപ്പ് നേരിട്ടാണ് വിവരശേഖരണം നടത്തി റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ ഭരണപക്ഷം ഉൾപ്പെടെ എല്ലാ ട്രേഡ് യൂനിയൻ നേതൃത്വവും അസംതൃപ്തിയിലാണ്. ഭരണപക്ഷ യൂനിയനുകൾ ഇത് പരസ്യമായി പറയുന്നില്ല.
മറ്റെല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന തൊഴിൽ വകുപ്പ് ഇക്കാര്യത്തിൽ യൂനിയനുകളെ വിശ്വാസത്തിൽ എടുത്തിെല്ലന്ന പരാതി പ്ലാേൻറഷൻ റിലീഫ് കമ്മിറ്റി അംഗങ്ങളും പ്രകടിപ്പിക്കുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് ജില്ല ഭരണകൂടം വീണ്ടും കണക്കെടുക്കാൻ തീരുമാനിച്ചത്. അതിനിടെ പെട്ടിമുടി ദുരന്തംകൂടി ഉണ്ടായതോടെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെടുന്ന കാര്യത്തിൽ പിഴവുണ്ടാകരുതെന്ന് ജില്ല ഭരണകൂടത്തിന് നിർബന്ധമുണ്ട്. എന്നാൽ, കണക്കെടുപ്പിൽ സഹകരിേക്കെണ്ടന്ന നിലപാട് പ്രശ്നമാകും.
2000ലാണ് ഉടമകൾ നാല് എസ്റ്റേറ്റുകളും ഉപേക്ഷിച്ചുപോയത്. പിന്നിട് ആരും ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയില്ല. ജീർണാവസ്ഥയിലായ പകുതിയോളം ലയങ്ങൾ ഇതിനോടകം തകർന്നുവീണു. ലയങ്ങൾ തകർന്നതോടെ സ്വന്തമായി ഭൂമിയുള്ളവർ അവിടെയും അല്ലാത്തവർ എസ്റ്റേറ്റിെൻറ തരിശുഭൂമിയിലും കുടിൽകെട്ടി താമസംമാറ്റി. 900ത്തോളം കുടുംബങ്ങൾ ഉെണ്ടന്നാണ് തൊഴിലാളി നേതൃത്വം പറയുന്നത്. ആഗസ്റ്റ് 15ന് മുമ്പ് തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിരുന്നു സർക്കാർ നിർദേശം. കാലവർഷം ശക്തമായതോടെ കണക്കെടുപ്പും മാറ്റിപ്പാർപ്പിക്കലും വൈകുന്നത് അപകടസാധ്യത വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.