വിവാഹദിനത്തിൽ പൂ വാങ്ങാൻ പോകുന്നതിനിടെ അപകടം; രൂപേഷ് അശ്വതിയെ മിന്നുചാർത്തിയത് കാറിലിരുന്ന്
text_fieldsകട്ടപ്പന (ഇടുക്കി): എതിർപ്പുകളെ അതിജീവിച്ച് വിവാഹത്തിന് ഒരുങ്ങിയ വരന് വിവാഹദിനത്തിൽ ബൈക്കപകടത്തിൽ പരിക്ക്. വിവാഹം മുടങ്ങാതിരിക്കാൻ വരൻ വധുവിന് മിന്നുചാർത്തിയത് കാറിലിരുന്ന്. പ്രണയബദ്ധരായിരുന്ന കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയും സമീപവസിയായ രൂപേഷുമായുള്ള വിവാഹമാണ് എതിർപ്പുകളെയും അപകടത്തെയും അതിജീവിച്ചത്.
വലിയപാറ കാവ്യഭവൻ രൂപേഷാണ് പ്രണയിച്ച പെൺകുട്ടിക്ക് കാറിലിരുന്ന് മിന്നുകെട്ടിയത്. ഞായറാഴ്ച രാവിലെ വിവാഹ ആവശ്യത്തിന് പൂ വാങ്ങാനുള്ള യാത്രാമധ്യേ കട്ടപ്പന സെൻട്രൽ ജങ്ഷനിൽ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റ രൂപേഷിനെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനുശേഷം കാറിൽ വിവാഹ ചടങ്ങിനെത്തിയെങ്കിലും ക്ഷേത്രത്തിലേക്ക് കാർ കടക്കാതെവന്നതോടെ സമീപത്തെ വീട് വിവാഹവേദിയാക്കി കാറിലിരുന്ന് മിന്ന് ചാർത്തുകയായിരുന്നു.
കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയുമായി രൂപേഷ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ക്ഷേത്രത്തിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു. രൂപേഷിെൻറ കുടുംബത്തിെൻറ അനുമതിയോടെയാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരനെ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.