ഏലം ലേലത്തിൽ സമൂല മാറ്റത്തിനൊരുങ്ങി സ്‌പൈസസ് ബോർഡ്
text_fieldsകട്ടപ്പന: ഏലം ലേലത്തിൽ സമൂല മാറ്റത്തിനൊരുങ്ങി സ്‌പൈസസ് ബോർഡ്. ഇ -ലേലത്തില്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും ഏലക്ക വേര്‍തിരിച്ച് ലേലം നടത്താനാണ് പുതിയ നിര്‍ദേശം. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിെവച്ച ലേലം 26ന് പുനരാരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. ഇത് കര്‍ഷകര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
തുടര്‍ന്നുള്ള ലേലങ്ങളില്‍ കര്‍ഷകരുടെ ഏലം പി (p) എന്നും വ്യാപാരികളുടെ ഏലം ടി (T) എന്നും മാര്‍ക്ക് ചെയ്താണ് വില്‍പനക്കെത്തുകയെന്ന് സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റെനി പോത്തൻ അറിയിച്ചു. ഇതോടെ കര്‍ഷകരുടെ കൈയില്‍നിന്നുള്ള ഏലവും വ്യാപാരികളുടെ കൈയില്‍നിന്നുള്ള ഏലവും തിരിച്ചറിയാന്‍ സാധിക്കും.
മുമ്പ് ഇത്തരം സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഒരേ ഏലക്കതന്നെ വീണ്ടും ലേലത്തില്‍ വരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് വിലയിടിയാനും കർഷകർക്ക് നഷ്ടമുണ്ടാകാനും ഇടയാക്കിയിരുന്നു. നിലവില്‍ സ്‌പൈസസ് ബോര്‍ഡിെൻറ മാര്‍ക്കറ്റിങ് റൂള്‍സ് അനുസരിച്ച് വ്യാപാരികൾ ഏലക്ക പതിയാന്‍ കൊണ്ടുവന്നാല്‍ നിഷേധിക്കാന്‍ സാധിക്കില്ല. ഇതുമൂലം കർഷകരുടെയും വ്യാപാരികളുടെയും ഏലക്കയുടെ അളവ് വേർതിരിച്ചു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനാണ് മാറ്റം വരുന്നത്.
വ്യാപാരികള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്ളതിനാല്‍ വീണ്ടും എലക്ക പതിക്കാൻ തയാറാകിെല്ലന്നാണ് കരുതുന്നത്. ഏലം വിപണിയില്‍ കനത്ത വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച സ്വകാര്യ കമ്പനിയുടെ ഇ ലേലത്തില്‍ പരമാവധി വില 1672 രൂപയും ശരാശരി വില 1244 രൂപയുമായിരുന്നു. വിപണിയില്‍ കിലോക്ക് 800 -1000 രൂപ നിരക്കിലാണ് വിൽപ്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.