അർബുദബാധിതർക്ക് മുടി നൽകി വിദ്യാർഥിനികൾ
text_fieldsകട്ടപ്പന: അർബുദബാധിതർക്ക് മുടി മുറിച്ചുനൽകി മാതൃകയായിരിക്കുകയാണ് കാഞ്ചിയാർ ജെ.പി.എം കോളജിലെ പത്ത് വിദ്യാർഥിനികൾ.
നാഷനൽ സർവിസ് സ്കീം സ്ഥാപക ദിനത്തിെൻറ ഭാഗമായി കോളജ് നടത്തിയ പരിപാടിയിലാണ് മുടി ദാനം ചെയ്തത്. അർബുദ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് അഞ്ചു വർഷത്തിനിടെ കേരളത്തിലുണ്ടായത്. ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിലും രോഗികൾ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ മുടി നഷ്ടപ്പെട്ടവർക്കായി തങ്ങളുടെ മുടി നൽകാൻ വിദ്യാർഥിനികൾ സന്നദ്ധത അറിയിച്ചത്.
കോളജിലെ എൻ.എസ്.എസ് യൂനിറ്റ് സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ബർസാർ ഫാ. ജോബിൻ പേനാട്ട്കുന്നേൽ, നിധിൻ അമൽ ആൻറണി, ടിജി ടോം, അഖില ട്രീസ സിറിയക്, സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.