വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റുകാരുടേത് -എം. സ്വരാജ്
text_fieldsകട്ടപ്പന: കമ്യൂണിസ്റ്റുകാർ മതങ്ങൾക്കെതിരാണെന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചാരണമാണെന്നും വിശ്വാസികളെ ചേർത്തുപിടിക്കുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റുകാരുടെതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. അധികാരം പിടിച്ചടക്കാൻ രാഷ്ട്രീയമായി മതവിശ്വാസത്തെ ഉപയോഗിക്കുമ്പോഴാണ് വർഗീയത ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല കമ്മിറ്റി 'മതം ജാതി-ഇന്നലെ, ഇന്ന്' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. വർഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് സംഘ്പരിവാറാണ്. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും സ്വരാജ് പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. തിലകൻ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി സി.വി. വർഗീസ്, മുൻ എം.പി ജോയ്സ് ജോർജ്, പി.എസ്. രാജൻ, വി.ആർ. സജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.