ഇന്ത്യ ബുക്ക് ഓഫ് െറക്കോഡ്സിൽ ഇടംപിടിച്ച് എട്ടുവയസ്സുകാരൻ
text_fieldsഇന്ത്യ ബുക്ക് ഓഫ് െറക്കോഡ്സിൽ ഇടംപിടിച്ച എട്ടുവയസ്സുകാരൻ ശ്രദ്ധേയനാകുന്നു. അഞ്ച് മിനിറ്റുകൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളും കറൻസിയും കാണാതെ പറഞ്ഞാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത്ത് ഇന്ത്യ ബുക്ക് ഓഫ് െറക്കോഡ്സിൽ ഇടം പിടിച്ചത്. കട്ടപ്പന വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജെൻറയും രജിതയുടെയും മകനാണ്. അങ്കമാലി പാറ്റ്റിക്സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ലോകത്തിലെ ഏതുരാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ കൊച്ചുമിടുക്കന് മനഃപാഠമാണ്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നോളജ് വേൾഡ് വിശ്വജിത്ത് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഇതിലൂടെ അവതരിപ്പിച്ചു. തുടർന്നാണ് ലോകരാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറൻസികളും കാണാതെ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് െറക്കോഡ്സിന് അയച്ചുകൊടുത്തത്. അവരുടെ പാനൽ ഓൺലൈനായി ഇത് പരിശോധിക്കുകയും വിശ്വജിത്തിെൻറ മിടുക്ക് അംഗീകരിക്കുകയുമായിരുന്നു.
കൊച്ചി ഇൻറർനാഷനൽ എയർപോർട്ടിൽ സൂപ്പർവൈസറാണ് വിശ്വജിത്തിെൻറ പിതാവ് വിപിൻ രാജൻ. മാതാവ് എ.ആർ. രജിത കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റൻറ് പ്രഫസറാണ്. വിശ്വജിത്തിെൻറ കഴിവുകൾ ഏഷ്യൻ ബുക്ക് ഓഫ് െറക്കോഡ്സിെൻറയും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.