പ്രതി ജയിലിൽ തൂങ്ങി മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം
text_fieldsകട്ടപ്പന: നരിയംപറ പീഡനക്കേസിലെ പ്രതി മനു മനോജ് മുട്ടം ജില്ല ജയിലിൽ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ കഴിയുന്നവർ കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് അവർക്ക് നൽകാൻ കഴിയുന്ന വിവരങ്ങൾ നൽകണമെന്ന് കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറിയിച്ചു.
പെൺകുട്ടി തീകൊളുത്തി മരിച്ചതിന് പിന്നാലെയാണ് റിമാൻഡിലായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടത്. മകനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് പിതാവ് മനോജ് പരാതി നൽകിയിരുന്നു. രണ്ട് പേരുടെയും ജീവനെടുത്തത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിശേഖരിച്ചു.
അതിനിടെ പീഡന സംഭവത്തിലെ പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.