കട്ടപ്പനയിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച
text_fieldsകട്ടപ്പന: നിർത്തിയിട്ട വാഹനങ്ങൾ കേന്ദ്രീകരിച്ച് യുവാവിെൻറ മോഷണം. കട്ടപ്പന ടൗണിലും പരിസരത്തും പാർക്ക് ചെയ്ത വാഹനങ്ങളിലാണ് മോഷണം നടന്നത്.
ബുധനാഴ്ച മൂന്നോടെ ഇടുക്കികവലയിലെ വഴിയരികിൽ കാർ പാർക്ക് ചെയ്ത് യുവതി സാധനങ്ങൾ വാങ്ങാൻ അടുത്ത കടയിൽ കയറി. തിരികെ വന്നപ്പോൾ കാറിൽനിന്ന് ബാഗ് അടക്കം സാധനങ്ങൾ മോഷണം പോയിരുന്നു. മോഷണം പോയ ബാഗിൽ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ആധാർ കാർഡ്, മറ്റ് രേഖകൾ എന്നിവയാണ് ഉണ്ടായിരുന്നത്.
തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് തൊട്ടടുത്ത കടയിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ ഒരു യുവാവ് കാറിൽനിന്ന് ബാഗുമായി പോകുന്നതിെൻറ ദൃശ്യം ലഭിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് വെള്ളയാംകുടിയിലെ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽനിന്ന് ഇതുപോലെ പണം മോഷ്ടിക്കപ്പെട്ടിരുന്നു. ഇയാളെ പിന്നീട് സി.സിടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വർഷം പഴയ ബസ്സ്റ്റാൻഡിൽ കാറിൽനിന്ന് പണവും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടിരുന്നു. വാഹനങ്ങളുടെ പൂട്ട് തന്ത്രപരമായി തുറക്കുന്ന മോഷ്ടാക്കൾ മോഷണം നടത്തി രക്ഷപ്പെടും. ജനത്തിരക്കുള്ള ഇടങ്ങളിൽനിന്നുപോലും ഇത്തരത്തിൽ കവർച്ച നടക്കുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
വിലപ്പിടിപ്പുള്ള സാധനങ്ങൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കരുതെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും കട്ടപ്പന സി.ഐ വിശാൽ ജോൺസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.