നാലു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകട്ടപ്പന: വണ്ടൻമേട് മാലിയിൽനിന്ന് നാലു കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വണ്ടൻമേട്, മാലി, ഡോബി കോളനിവാസികളായ ആനന്ദൻ (62), പരമതേവർ (65) എന്നിവരെയാണ് ഇടുക്കി നാർകോട്ടിക് സെല്ലും വണ്ടൻമേട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കഞ്ചാവും 2,28,000 രൂപയും പിടികൂടി.
ഓപറേഷൻ മോർണിങ് സ്റ്റോമിെൻറ ഭാഗമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവർ മുമ്പ് കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
കഴിഞ്ഞ ദിവസം മാലിയിൽനിന്ന് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, എസ്.ഐമാരായ ജയകൃഷ്ണൻ, പി.എസ്. നൗഷാദ്, ജയ്സ് ജേക്കബ്, ടി.ആർ. പ്രമോദ്, എ.കെ. മുരളി, എ.എസ്.ഐ പി.വി. മഹേഷ്, ജോസഫ്, ടിനോജ്, വീണ, ലിറ്റോ, ബിനീഷ്, ജോഷി മഹേശ്വരൻ, അനൂപ്, ടോം സ്കറിയ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.