വാഹനപുക പരിശോധന ഡിജിറ്റൽ രേഖയായി; തിരുത്തലുകളും ക്രമക്കേടും ഇനി നടക്കില്ല
text_fieldsകട്ടപ്പന: തിരുത്തലുകളും ക്രമക്കേടും നടക്കില്ല, വാഹനങ്ങളുടെ പുകപരിശോധന ഇനി ഡിജിറ്റൽ രേഖയാണ്. സംസ്ഥാനത്ത് വാഹനങ്ങളുടെ പുക പരിശോധനഫലം ഡിജിറ്റൽ രേഖയായി വെബ്സൈറ്റിൽ സൂക്ഷിക്കാൻ തുടങ്ങിയതോടെ തിരുത്തലുകൾക്കും ക്രമക്കേടുകൾക്കും അറുതിയായി.
ഇതിെൻറ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പുകപരിശോധന കേന്ദ്രങ്ങളും മോട്ടോര്‍ വാഹന വകുപ്പിെൻറ 'എം പരിവാഹന്‍' സൈറ്റുമായി ഓണ്‍ലൈന്‍ ബന്ധത്തിലാക്കി. ഇനി മുതല്‍ പുകപരിശോധന കേന്ദ്രങ്ങളിലെ യന്ത്രങ്ങളില്‍നിന്നുള്ള ഫലം നേരിട്ടെത്തുക വെബ്സൈറ്റിലേക്ക് ആയിരിക്കും.
പുതിയരീതി നിലവിൽവന്നതോടെ പരിശോധന ഫലത്തില്‍ തിരുത്തലുകള്‍ക്കും ക്രമക്കേടുകള്‍ക്കും അറുതിയാകുകയും ചെയ്തു.2020 നവംബർ ഒന്ന് മുതൽ ആദ്യഘട്ട പരീക്ഷണമായി പുകപരിശോധന വിവരങ്ങൾ പരിവാഹൻ സെർവറിൽ ശേഖരിച്ച് തുടങ്ങിയിരുന്നു. പിന്നീട് ഈ മാസം ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കിയത്. എം പരിവാഹന്‍ വെബ്സൈറ്റിന് പുറമേ പരിവാഹൻ മൊബൈല്‍ ആപ്പിലും രേഖകള്‍ ശേഖരിക്കപ്പെടുന്നുണ്ട്.
പരിവാഹന്‍ സൈറ്റില്‍ വാഹന നമ്പറും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തി ലോഗിൻ ചെയ്യണം. തുടര്‍ന്ന് വാഹന ഉടമയുടെ ഫോണ്‍ നമ്പർ നല്കിയാല് രജിസ്ട്രേഷന് വിവരങ്ങള്‍ക്കൊപ്പം പുകപരിശോധനഫലവും ചേര്‍ക്കപ്പെടും. പുകശല്യമില്ലെങ്കില് മാത്രമേ വാഹന്‍ സൈറ്റില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കപ്പെടുകയുള്ളൂ.
ഇല്ലെങ്കിൽ തിരസ്കരിക്കും. ഒരാഴ്ചക്കിടെ ജില്ലയിലെ ചില പരിശോധന കേന്ദ്രങ്ങളിൽ നടത്തിയ പുക പരിശോധനയിൽ ഒട്ടേറെ വാഹനങ്ങള്‍ പരാജയപ്പെട്ടിരുന്നു. അന്തരീക്ഷ മലിനീകരണതോത് ഏറെയുള്ള ഡീസല്‍ വാഹനങ്ങളാണ് പുതിയ സമ്പ്രദായത്തിലെ പുകപരിശോധനയില്‍ പരാജയപ്പെടുന്നതില്‍ ഏറെയും. 2017ഏപ്രില്‍ ഒന്നിന് ശേഷമുള്ള വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റിെൻറ കാലാവധി ഒരുവര്‍ഷമാണ്.
പുക സര്‍ട്ടിഫിക്കറ്റും ഡിജിറ്റല്‍ ഡോക്യുമെൻറായായതോടെ വാഹന ഉടമകള്‍ക്ക് പരിശോധനസമയത്ത് എം പരിവാഹന്‍ സൈറ്റിലൂടെ മുഴുവന്‍ രേഖകളും ഉദ്യോഗസ്ഥരെ കാണിക്കാനാവും. പുതിയ സാങ്കേതിക സമ്പ്രദായത്തിലൂടെ പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനിലൂടെ നിഷ്പ്രയാസം കണ്ടെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.