കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം
text_fieldsകട്ടപ്പന: കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം. വ്യാഴാഴ്ച പുലർച്ചെ കോഴിമല രാജപുരത്തിന് സമീപം ജനവാസ മേഖലയിൽ എത്തിയ കാട്ടാന കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന ഈ മേഖലയിൽ കൃഷി നശിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 12ഓടെയാണ് ആനയിറങ്ങിയത്.
തേക്കനാൽ മണി, ഒറ്റപ്ലാക്കൽ മുരളി, തേക്കനാൽ സരസമ്മ, ഒറ്റകല്ലുങ്കൽ ജോയി, കപ്പാട് റസാഖ് എന്നിവരുടെ പുരയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ, കമുക് ഉൾപ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. കഴിഞ്ഞ വർഷവും ഈ സമയത്ത് കാട്ടാന ഇവിടെ വ്യാപകമായി കൃഷി വിളകൾ നശിപ്പിച്ചിരുന്നു. കോവിൽമല പ്ലാന്തോട്ടത്തിൽ വിജയമ്മ ഭാസ്കരൻ, കിഴക്കനാത്ത് ബിനോയ്, സഹോദരൻ ബിൻസ്, മണ്ണാത്തിപ്പാറയിൽ അപ്പു എന്നിവരുടെ കൃഷി വിളകളാണ് അന്ന് നശിപ്പിച്ചത്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.