യുവാവിന്റെ മരണം; ക്രാഷ് ബാരിയറിന്റെ അശാസ്ത്രീയത മൂലം
text_fieldsസേഫ്റ്റി ഗൗർഡ് ഫിറ്റ് ചെയ്യാത്ത ക്രാഷ് ബാരിയർ
കട്ടപ്പന: വള്ളക്കടവിൽ യുവാവ് മരിച്ചത് അപകടം തടയാൻ സ്ഥാപിച്ച ക്രാഷ് ബാരിയറിന്റെ അശാസ്ത്രീയത കാരണമെന്ന് ആക്ഷേപം. ക്രാഷ് ബാരിയറിന്റെ അറ്റത്ത് സേഫ്റ്റി ഗൗർഡ് ഫിറ്റ് ചെയ്യാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. വള്ളക്കടവ് തണ്ണിപ്പാറയിൽ ജോസഫിന്റെ മകൻ റോബിനാണ് (32) ക്രാഷ് ബാരിയർ തലയിൽ തുളച്ചുകയറി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് അടിമാലി-കുമളി ദേശീയ പാതയിൽ കട്ടപ്പന വള്ളക്കടവിന് സമീപം കരിമ്പനിപ്പടിയിലാണ് കാർ ക്രാഷ് ബാരിയറിൽ ഇടിച്ചുകയറിയത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.
ഈ റോഡിൽ മിക്ക ഭാഗങ്ങളിലും അറ്റത്ത് സേഫ്റ്റി ഗാർഡില്ലാത്ത ക്രാഷ് ബാരിയറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സേഫ്റ്റി ഗാർഡ് സ്ഥാപിക്കണമെന്ന നിർദേശമുണ്ടെങ്കിലും കോൺട്രാക്ടർമാർ അവഗണിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ബന്ധപ്പെട്ട ഉദ്യേഗസ്ഥർ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറുമില്ല.
ദേശീയ പാതയോരങ്ങളിൽ ക്രാഷ് ഗാർഡ് സ്ഥാപിക്കാൻ ചെറിയ കുഴിയെടുത്ത് തൂണ് നാട്ടി മുകളിൽ അൽപ്പം കോൺക്രീറ്റ് ഇടും. ക്രാഷ് ബാരിയറുകളുടെ അറ്റം അസ്ത്രം പോലെയാണ് നിൽക്കുന്നത്. ഇത് അപകട സാധ്യത വാർഡിപ്പിക്കുന്നു. തമിഴ്നാട് മാതൃകയിൽ വാഹനം ഇടിച്ചാൽ തെന്നി നീങ്ങുന്ന ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചാൽ വാഹനം ഇടിച്ച് മറിഞ്ഞുള്ള അപകടങ്ങൾ കുറക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.