ഇടുക്കി ജില്ല പഞ്ചായത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയ ആദ്യ പ്രസിഡൻറായി കൊച്ചുത്രേസ്യ
text_fieldsചെറുതോണി: ഇടുക്കി ജില്ല പഞ്ചായത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയ ഏക പ്രസിഡെൻറന്ന സവിശേഷതയോടെയാണ് കൊച്ചുത്രേസ്യ പൗലോസ് പടിയിറങ്ങിയത്.
1995ൽ ജില്ല പഞ്ചായത്ത് നിലവിൽവന്ന ശേഷം മുന്നണി ധാരണപ്രകാരം ഓരോരുത്തർ മാറിമാറിയുള്ള ഭരണമായിരുന്നു ഇവിടെ. ഇക്കുറി, ഘടകകക്ഷിയായ കേരള കോൺഗ്രസിൽ വനിത അംഗം ഉണ്ടായിരുന്നെങ്കിലും പ്രസിഡൻറ് സ്ഥാനം നിരസിച്ചതോടെ കൊച്ചുത്രേസ്യയുടെ കസേരക്ക് ഇളക്കം തട്ടിയില്ല.
രാജകുമാരിക്കാരിയായ ഈ ടീച്ചർ 32 വർഷമായി കോൺഗ്രസിെൻറ അമരക്കാരിയാണ്. 1981ൽ രാജകുമാരിയിൽ രശ്മി ആർട്സ് കോളജ് നടത്തുമ്പോൾ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് പൊതുരംഗത്തേക്ക് വന്നശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ജില്ല പഞ്ചായത്തിലേക്ക് രാജാക്കാട് ഡിവിഷനിൽനിന്ന് മൂന്നുതവണ ജയിച്ചു. അഞ്ചുവർഷത്തിനിടെ 700കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ഇത്തവണയും രാജാക്കാട് ഡിവിഷനിൽനിന്ന് ജനവിധി തേടും. ജയിക്കുന്നമെന്ന ഉറച്ച വിശ്വാസവും ടീച്ചർക്കുണ്ട്.
അതിരാവിലെ ആരംഭിക്കുന്ന ടീച്ചറുടെ യാത്രകൾ അവസാനിക്കുന്നത് രാത്രിയിലാണ്. എത്ര താമസിച്ചാലും നിറഞ്ഞ പുഞ്ചിരിയോടെ ജനങ്ങൾക്കിടയിലേക്കെത്തി അവരിലൊരാളായി മാറുന്നു. രാജകുമാരി കുരിശുങ്കൽ വീട്ടിൽ പൗലോസിെൻറ മകളാണ് അവിവാഹിതയായ കൊച്ചുത്രേസ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.