Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാനം 80 ശതമാനവും...

സംസ്ഥാനം 80 ശതമാനവും ആശ്രയിക്കുന്നത് പുറം വൈദ്യുതിയെ

text_fields
bookmark_border
KSEB
cancel

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​മ്പോ​ഴും ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​തെ വൈ​ദ്യു​തി ബോ​ർ​ഡ്. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മൊ​ത്ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം 90.91 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ഇ​തി​ൽ 72.636 ദ​ശ​ല​ക്ഷം യൂ​നി​റ്റും പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ങ്ങി​യ​പ്പോ​ൾ 18.27 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സ​ത്തെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 34.02 ദ​ശ​ല​ക്ഷം യൂ​നി​റ്റും ഉ​പ​ഭോ​ഗം 89.16 ദ​ശ​ല​ക്ഷം യൂ​നി​റ്റു​മാ​യി​രു​ന്നു.

ചൂ​ട് ക​ന​ത്ത​തോ​ടെ നാ​ൾ​ക്കു​നാ​ൾ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. സ​ർ​വ​കാ​ല റെ​ക്കോ​ഡി​ന​രി​കെ എ​ത്തി​യെ​ങ്കി​ലും വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ പി​ന്നീ​ട് താ​ഴ്​​ന്നു. എ​ന്നാ​ൽ, ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി ഉ​പ​ഭോ​ഗം 90 ദ​ശ​ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്. ഓ​രോ വ​ർ​ഷ​വും സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം ശ​രാ​ശ​രി 2.5 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ക്കാ​റു​ണ്ട്. ഇ​തു​പ്ര​കാ​രം ഈ ​മാ​സം​ത​ന്നെ സ​ർ​വ​കാ​ല റെ​ക്കോ​ഡ് മ​റി​ക​ട​ക്കും.

2022 ഏ​പ്രി​ൽ 28ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 92.88 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മാ​ണ് നി​ല​വി​ലെ റെ​ക്കോ​ഡ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​വാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 50 ശ​ത​മാ​നം ക​രു​ത​ൽ ജ​ലം അ​വ​ശേ​ഷി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ 46 ശ​ത​മാ​നം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ പു​റം വൈ​ദ്യു​തി​ക്ക് വി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഏ​പ്രി​ലി​ൽ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച് പു​റം വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ശ​രാ​ശ​രി 35 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വ​രെ​യാ​കും ആ ​സ​മ​യ​ത്തെ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ല​യ​മാ​യ ഇ​ടു​ക്കി​യി​ൽ വ്യാ​ഴാ​ഴ്ച 7.57 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. ശ​ബ​രി​ഗി​രി 3.39, ഇ​ട​മ​ല​യാ​ർ 0.249, കു​റ്റ്യാ​ടി 0.97, പ​ന്നി​യാ​ർ 0.66, പ​ള്ളി​വാ​സ​ൽ 0.43, നേ​ര്യ​മം​ഗ​ലം 0.534, ക​ല്ല​ട 0.15 ദ​ശ​ല​ക്ഷം യൂ​നി​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ്​ പ്ര​ധാ​ന ജ​ല​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - KSEB
Next Story