കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാൻഡ് തൊടുപുഴയിലും
text_fieldsതൊടുപുഴ: യാത്രക്കാരെ ആകർഷിക്കാൻ ബസ് ഓൺ ഡിമാൻഡ് പദ്ധതിയുമായി തൊടുപുഴ കെ.എസ്.ആർ.ടി.സി. സ്ഥിരമായി ഓഫിസ് യാത്രകൾക്ക് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബസ് ഓൺ ഡിമാൻഡ് പദ്ധതി കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചത്. പരീക്ഷണഘട്ടമെന്ന നിലയിൽ തൊടുപുഴയിൽനിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും സർവിസ് നടത്തും. ഇടക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മാത്രമല്ല, ഇടക്കുള്ള ഡിപ്പോകളിലും ബസുകൾ കയറില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യമേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ചാണ് ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) പദ്ധതി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നത്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അവരവരുടെ ഓഫിസിന് മുന്നിൽ ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഈ സർവിസുകളിൽ അഞ്ച്,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് സീസൺ ടിക്കറ്റുകൾ ഡിസ്കൗേണ്ടാടെ കൈപ്പറ്റാം.
സർവിസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച നടപടി പൂർത്തിയായതായി കെ.എസ്.ആർ.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.