കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 ടൺ റേഷനരി പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsകുമളി: കേരളത്തിലേക്ക് കടത്തി കൂടിയ വിലയ്ക്ക് വിൽപനക്ക് സൂക്ഷിച്ച 10 ടൺ റേഷൻ അരി തമിഴ്നാട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. സംസ്ഥാന അതിർത്തി ജില്ലയായ തേനി കോടാങ്കിപ്പെട്ടിയിലാണ് അരി ഒളിപ്പിച്ചിരുന്നത്. കോടാങ്കിപ്പെട്ടി സ്വദേശി പാൽപാണ്ടിയാണ് അറസ്റ്റിലായത്. ഇയാളെ തേനി കോടതി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽ നാട്ടുകാർക്ക് സൗജന്യമായി നൽകുന്ന അരി തുച്ഛമായ വില നൽകി വാങ്ങിയാണ് കടത്തുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അരി മില്ലുകളിൽ എത്തിച്ചാണ് റേഷനരി കൂടിയ വിലയ്ക്ക് വിൽക്കുന്നത്. മില്ലുകളിൽ അരിയിൽ നിറം ചേർത്തും മറ്റ് കൃത്രിമ ജോലികൾ ചെയ്തും വൻ വിലയ്ക്കാണ് വിപണിയിൽ വിറ്റഴിക്കുന്നത്.
കോടാങ്കിപ്പെട്ടിയിലെ തെങ്ങിൻ തോപ്പിലുള്ള ഗോഡൗണിലും വാഹനത്തിലുമാണ് അരിച്ചാക്കുകൾ കണ്ടെത്തിയത്. മല്ലിയെന്ന് ചാക്കുകളിൽ രേഖപ്പെടുത്തിയാണ് റേഷനരി അധികൃതരുടെ കണ്ണുവെട്ടിച്ച് അതിർത്തി കടത്തിയിരുന്നതെന്ന് അരി പിടികൂടിയ പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.